വായന സമയം: < 1 minute

ന്യൂഡല്‍ഹി:

രാജ്യം പ്രതിസന്ധികളെ അവസരമാക്കി മാറ്റുമെന്നും  ഏറ്റവും വലിയ കയറ്റുമതി രാഷ്ട്രമായി ഇന്ത്യ മാറുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.  വാണിജ്യ ഖനനത്തിനായുള്ള കല്‍ക്കരി ഖനികളുടെ ലേലത്തിന് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സാമ്പത്തിക പ്രതിസന്ധിയെ മറി കടക്കാനായി സര്‍ക്കാര്‍ വിഭാവനം ചെയ്ത ആത്മ നിര്‍ഭര്‍ ഭാരത് നടപടികളുടെ ഭാഗമായാണ് 41  കല്‍ക്കരി ഖനികള്‍ ലേലം ചെയ്തത്. ഇതിലൂടെ എല്ലാ മേഖലകളെയും സഹായിക്കാനാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Advertisement