25 C
Kochi
Sunday, July 25, 2021

Daily Archives: 18th June 2020

ന്യൂഡല്‍ഹി:   കൊവിഡ് പ്രതിസന്ധിയ്ക്കിടയിലും തുടര്‍ച്ചയായ 12-ാം ദിവസവും ഇന്ധനവില വര്‍ദ്ധിപ്പിച്ച് എണ്ണക്കമ്പനികള്‍. പെട്രോളിന് 53 പൈസയും ഡീസലിന് 64 പൈസയുമാണ് വര്‍ദ്ധിച്ചത്. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 77.81 രൂപയും ഡീസലിന് 76.43 രൂപയുമാണ് ഇന്ന്തെ വില. പന്ത്രണ്ട് ദിവസം കൊണ്ട് പെട്രോളിന് 6.56 രൂപയും ഡീസലിന് 6.63 രൂപയുമാണ് കൂട്ടിയത്. അതേസമയം, ലോക്ഡൗണ്‍ മൂലമുളള പ്രതിസന്ധി മറികടക്കാന്‍ എക്സൈസ് തീരുവ അടയ്ക്കുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് എണ്ണ കമ്പനികള്‍ കേന്ദ്രത്തെ സമീപിച്ചു.
ജനീവ:കൊവിഡിനെ പ്രതിരോധിക്കാനും മരണ നിരക്ക് കുറയ്ക്കാനും മലേറിയയുടെ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന. രോഗികളെ ചികിത്സിക്കാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കുന്നത് ലോകാരോഗ്യ സംഘടന നിര്‍ത്തി വെച്ചു. ഹെെഡ്രോക്സി ക്ലോറോക്വിന്‍ ഉപയോഗിക്കുന്ന രോഗികളില്‍ മരണ നിരക്ക് കൂടുന്നു എന്ന് പരീക്ഷണടിസ്ഥാനത്തില്‍ കണ്ടെത്തിയതായും ഡബ്ല്യൂഎച്ച്ഒ വ്യക്തമാക്കി. നേരത്തെ, ഐസിഎംആര്‍ പരീക്ഷണത്തില്‍ ഡൈഡ്രോക്സി ക്ലോറോക്വിൻ മരുന്ന് പലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു.
ന്യൂഡല്‍ഹി:കൊവിഡ് വ്യാപനത്തിന് ചൈനയ്‌ക്കെതിരെ രാജ്യാന്തര കോടതിയെ സമീപിക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. തമിഴ്‌നാട് മധുര സ്വദേശി കെകെ രമേഷാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. വൈറസ് മനുഷ്യ നിർമിതമാണെന്നും ഇന്ത്യൻ ജനതയെയും സമ്പദ് ഘടനയെയും നശിപ്പിക്കാനാണ് ചൈനയുടെ ശ്രമമെന്നും ഹർജിയിൽ ആരോപിക്കുന്നു. അതേസമയം,  ചൈനയിൽ നിന്ന് 600 ബില്യൺ യുഎസ് ഡോളർ നഷ്ടപരിഹാരവും കേന്ദ്രം ആവശ്യപ്പെടണമെന്നാണ് ഹർജിയിലെ ആവശ്യം. 
ന്യൂഡല്‍ഹി:സുരക്ഷാകാരണങ്ങളാല്‍ ചൈനയില്‍ നിന്നുള്ള ഉപകരണങ്ങള്‍ ഒഴിവാക്കാന്‍ ടെലികോം വകുപ്പിന്‍റെ നിര്‍ദേശം. നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ചൈനീസ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ത്തലാക്കമെന്നാണ് ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് ടെലികോം വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 4 ജി നെറ്റ് വര്‍ക്കിന്റെ നവീകരണപ്രവൃത്തികളുമായി ബന്ധപ്പെട്ടുള്ള ടെണ്ടറുകളില്‍ പുനഃപരിശോധന നടത്താനും നിര്‍ദേശമുണ്ട്.ചൈനീസ് നിര്‍മിത ഉപകരണങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കണമെന്ന് സ്വകാര്യകമ്പനികളോടും ആവശ്യപ്പെടുമെന്നണ് സൂചന. അതേസമയം, ലോകത്തില്‍ ചൈനയുമായി സഹകരിക്കാതെ പ്രവര്‍ത്തിക്കുന്ന ഏക നെറ്റ് വര്‍ക്കാണ് ജിയോ.
കളമശ്ശേരി:കളമശ്ശേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ കളമശ്ശേരി കൊവിഡ് സെന്‍ററില്‍ പ്രവേശിപ്പിച്ചു. ഹോം ക്വാറന്‍റീൻ-ഇന്സ്റ്റിറ്റ്യൂഷൻ ക്വാറന്‍റീൻ ഡ്യുട്ടി നോക്കിയിരുന്ന ഇദ്ദേഹത്തിന് ഈ മാസം 15 നാണു രോഗലക്ഷണം കണ്ടത്. ഇതേത്തുടര്‍ന്ന് സ്രവപരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.  ഇദ്ദേഹത്തോടൊപ്പം ഡ്യൂട്ടി ചെയ്ത പത്ത് പേരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി. സ്റ്റേഷനിലെ മുഴുവൻ പോലീസുകാർക്കും കൊവിഡ് ടെസ്റ്റ്‌ നടത്താനാണ് നിലവിലെ തീരുമാനം.
കണ്ണൂര്‍:കണ്ണൂര്‍ നഗരത്തിലേക്കും കണ്ടെയ്ന്‍മെന്‍റ് സോണുകളിലേക്കുമുള്ള പ്രവേശനം പൊലീസ് നിയന്ത്രിക്കുന്നു. ബാരിക്കേഡുകള്‍ കെട്ടിയാണ് ഗതാഗത നിയന്ത്രണം. നഗരത്തിലെ മുഴുവന്‍ കടകമ്പോളങ്ങളും അടച്ചിടാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. സമ്പര്‍ക്കം മൂലം കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പട്ട കണ്ണൂര്‍ കോര്‍പറേഷനിലെ 51, 52, 53 ഡിവിഷനുകള്‍ ഉള്‍പ്പെട്ടുന്ന ടൗണ്‍, പയ്യമ്പലം ഭാഗങ്ങള്‍ കളക്ടറിന്‍റെ ഉത്തരവിനെ തുടര്‍ന്ന് അടച്ചു. കോര്‍പ്പറേഷന്‍ പരിധിയില്‍ താമസിച്ചിരുന്ന 14 വയസ്സുകാരന് കൊവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. വിദ്യാര്‍ഥിക്ക് രോഗം ആരില്‍...
കൊച്ചി:മലയാളസിനിമയിൽ മുളയിലെ നുള്ളുന്നവരുണ്ടെന്ന പരാമർശം ആരെയൊക്കെ ഉദ്ദേശിച്ചാണെന്ന് നീരജ് മാധവ് വ്യക്തമാക്കണമെന്ന് ഫെഫ്ക. നടന്‍ സുശാന്ത് സിങിന്‍റെ മരണത്തിന് പിന്നാലെയാണ് മലയാള സിനിമയിലെ വിവേചനത്തെക്കുറിച്ച് പ്രതികരിച്ച് നടൻ ഫെയ്സ്ബുക്ക് കുറിപ്പിട്ടത്. എല്ലാവരെയും സംശയത്തിന്‍റെ മുനയില്‍ നിര്‍ത്തുന്ന പരാമര്‍ശമാണിതെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പ്രതികരിച്ചു.എല്ലാവരെയും അടച്ചാക്ഷേപിക്കാതെ നീരജ് വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് ബി ഉണ്ണികൃഷിണന്‍ താരസംഘടനയായ 'അമ്മ'ക്ക് കത്ത് നൽകി. അതേസമയം, ഗൂഢസംഘങ്ങളെ ഓഴിവാക്കാന്‍ ഒപ്പം നില്‍ക്കുമെന്നും നീരജ് മാധവിന്...
വാഷിങ്ടണ്‍:ലോകത്താകമാനം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലരലക്ഷം കടന്നു. രോഗബാധിതര്‍ 85 ലക്ഷത്തിലേക്ക് അടുക്കുന്നു. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരും മരണനിരക്കും ഉള്ളത്. ഒരു ലക്ഷത്തി പത്തൊമ്പതിനായിരത്തിലധികം പേരാണ് അമേരിക്കയില്‍ മരണപ്പെട്ടത്. അതേസമയം, ബ്രസീലിൽ കൊവിഡ് രോഗികളുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക് അടുക്കുകയാണ്.  ഇന്നലെ മാത്രം 31000ത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൊവിഡ് വ്യാപന നിരക്കില്‍ ഇന്ത്യ ഇപ്പോൾ നാലാമതാണ്.  
കണ്ണൂര്‍:സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മട്ടന്നൂരില്‍ എക്സൈസ് ജീവനക്കാരനായ കണ്ണൂർ ബ്ലാത്തൂർ സ്വദേശിയായ സുനിൽ കുമാറാണ് മരിച്ചത്. 28 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. കഴിഞ്ഞ 13 നാണ് ഇദ്ദേഹത്തെ പനി ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ശ്വാസ കോശത്തിന്‍റെയും വൃക്കയുടേയും പ്രവര്‍ത്തനത്തെ ബാധിച്ചതിനെത്തുടര്‍ന്ന് വെന്‍റിലേറ്റരില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.  പനികൂടി ന്യുമോണിയ ആയതാണ് മരണകാരണമെന്നാണ്...
ഡൽഹി: കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ രാജ്യത്ത് പുതുതായി 12,881 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 334 പേർ മരണപ്പെടുകയും ചെയ്തു. രാജ്യത്ത് അകെ മരണം പന്ത്രണ്ടായിരം കടന്നു. എന്നാൽ രാജ്യത്തെ രോഗ മുക്തി നിരക്ക് 52.95 % ആയി ഉയര്‍ന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഡൽഹിയിൽ ആരോഗ്യ മന്ത്രി സത്യേന്ദിര്‍ ജയിന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ആരോഗ്യ വകുപ്പിന്‍റെ അധിക ചുമതല നൽകി. ആം ആദ്മി പാർട്ടി എംഎൽഎ അതീഷിയ്ക്കും കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.