Sat. Apr 27th, 2024
ന്യൂയോര്‍ക്ക്:

കൊവിഡ് രോഗം ഭേദമാക്കുന്നതില്‍ ഡെക്‌സാമെതാസോണ്‍ എന്ന മരുന്നിന് സാധിക്കുമെന്ന ബ്രിട്ടീഷ് ഗവേഷകരുടെ കണ്ടെത്തലില്‍ പ്രതികരണവുമായി ലോകാരോഗ്യ സംഘടന. കൊവിഡ് രോഗികളില്‍ എപ്പോള്‍, എങ്ങനെ മരുന്ന് ഉപയോഗിക്കാം എന്നത് സംബന്ധിച്ച്‌ വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറപ്പെടുവിക്കുമെന്ന് ലോകാരോഗ്യസംഘടന തലവന്‍ ടെഡ്രോസ് അഥാനം ഗബ്രിയേസിസ് പറ‍ഞ്ഞു.

ബ്രിട്ടീഷ് സര്‍ക്കാരും ഓക്‌സ്ഫഡ് സര്‍വകലാശാലയും നിരവധി ആശുപത്രികളും അടക്കം ആരോഗ്യരംഗത്തെ സുപ്രധാന കാല്‍വയ്പുകളിലൊന്നായ ഈ കണ്ടെത്തലില്‍ പങ്കുചേര്‍ന്ന എല്ലാവരും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗുരുതരമായി രോഗം ബാധിച്ചവരിലെ മരണനിരക്ക് മൂന്നിലൊന്നായി കുറയ്ക്കാന്‍ ഈ മരുന്ന് സഹായിച്ചുവെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

By Binsha Das

Digital Journalist at Woke Malayalam