Thu. Apr 25th, 2024
തിരുവനന്തപുരം:

ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് കൂടാതെ വന്ദേഭാരത് മിഷനിലൂടെ വരുന്ന പ്രവാസികൾക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സംസ്ഥാന സർക്കാർ. ഇന്ന് കൂടിയ  മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വേഗത്തിൽ കൊവിഡ് പരിശോധന നടത്താൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. ഒരു വിമാനത്തിൽ കൊവിഡുള്ളവരും ഇല്ലാത്തവരും ഒന്നിച്ച് വരുമ്പോഴുള്ള രോഗവ്യാപനസാധ്യത കുറയ്ക്കാനാണ് ഈ നടപടിയെന്നും വ്യക്തമാക്കി.

By Athira Sreekumar

Digital Journalist at Woke Malayalam