25 C
Kochi
Tuesday, August 3, 2021

Daily Archives: 9th June 2020

ലണ്ടന്‍:ഇന്ത്യയില്‍ ബ്രിട്ടീഷ് കൊളോണിയല്‍ ആധിപത്യം സ്ഥാപിച്ചതില്‍ പ്രമുഖ പങ്ക് വഹിച്ച ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ബംഗാളിലെ ആദ്യത്തെ ഗവര്‍ണര്‍ റോബര്‍ട്ട് ക്ലൈവിന്‌റെ യുകെയിലെ പ്രതിമ നീക്കം ചെയ്യണമെന്ന ആവശ്യം ഉയരുന്നു. പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ഷ്രൂസ്‌ബെറിയിലാണ് റോബര്‍ട്ട് ക്ലൈവിന്റെ പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. പ്രതിമ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഓണ്‍ലെെന്‍ പെറ്റീഷന്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുകയാണ്.ഓണ്‍ലൈന്‍ പെറ്റീഷന്‍ സൈറ്റായ ചേഞ്ച് ഡോട്ട് ഓര്‍ഗിലാണ് ഇത്തരമൊരു ആവശ്യം ഉയര്‍ന്നിരിക്കുന്നത്. നിലവില്‍ 1700 പേരോളം ഇതില്‍ ഒപ്പുവെച്ചിട്ടുണ്ടെന്നാണ് വിവരം. വര്‍ണവിവേചനത്തിനെതിരായ സമരത്തിനിടെ...
കോട്ടയം: കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് മീനച്ചിലാറ്റിൽ ചാടി ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനി അഞ്ജുവിന്‍റെ മരണത്തില്‍ കോളേജിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. ഹാള്‍ടിക്കറ്റിലെ കയ്യക്ഷരം മകളുടേതല്ലെന്നും മകള്‍ ആത്മഹത്യ ചെയ്തത് മാനസിക പീഡനം സഹിക്കാതെയാണെന്നും അച്ഛൻ ഷാജി മാധ്യമങ്ങളോട് പറഞ്ഞു. പരീക്ഷാഹാളിലേക്ക് കയറും മുമ്പ് ഹാള്‍ ടിക്കറ്റ് പരിശോധിച്ചില്ലെന്നും പരീക്ഷ തുടങ്ങി അരമണിക്കൂറിന് ശേഷമാണ് ഉത്തര സൂചിക കണ്ടതെന്നും കുടുംബാംഗങ്ങൾ പറയുന്നു.അതേസമയം മെഡിക്കല്‍ കോളേജില്‍ നിന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം അഞ്ജുവിന്റെ മൃതദേഹം വിട്ടുകൊടുത്തപ്പോള്‍ ബന്ധുക്കളെ കൂട്ടിയില്ലെന്ന് ആരോപിച്ച് സ്ത്രീകളടക്കമുള്ള വിദ്യാർത്ഥിനിയുടെ ബന്ധുക്കൾ വീട്ടിലേക്കുള്ള റോഡില്‍ പ്രതിഷേധം...
ഡൽഹി: ലോക്ക്ഡൗണിനെ തുടർന്ന് അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികളുടെ വിഷയത്തിൽ കൂടുതൽ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സുപ്രീംകോടതി. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതടക്കമുള്ള കേസുകൾ പിൻവലിക്കണമെന്ന നിർദ്ദേശങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നൽകി. സ്വന്തം സംസ്ഥാനത്തേക്ക് മടങ്ങാനാഗ്രഹിക്കുന്നവരെ അടുത്ത 15 ദിവസത്തിനുള്ളിൽ തിരിച്ചെത്തിക്കണമെന്നും ഇതിനായി സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ ശ്രമിക് ട്രെയിനുകൾ ലഭ്യമാക്കണമെന്നും കോടതി നിർദ്ദേശിച്ചു. എല്ലാ സംസ്ഥാനങ്ങളിലും അതിഥി തൊഴിലാളികൾക്കായി ഹെൽപ് ഡസ്കുകൾ തുറക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് കൂടാതെ ജോലി ചെയ്ത സംസ്ഥാനത്തേക്ക് തിരികെ പോകാൻ ആഗ്രഹിക്കുന്നവരെ സഹായിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹി:ക്ഷേത്രങ്ങള്‍ തുറക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. കേരളത്തിന്‍റെ കോവിഡ്‌ പ്രതിരോധ മോഡലെന്ന് എല്ലാ ദിവസവും വീമ്പിളക്കി, ഒടുവില്‍ കൈവിട്ടുപോകുമെന്നായപ്പോള്‍ ക്ഷേത്രങ്ങള്‍ തുറന്ന് തടിതപ്പാനാണോ നീക്കമെന്നും മുഖ്യമന്ത്രി പിണറായി വിജയനോട് അദ്ദേഹം ചോദിക്കുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വി മുരളീധരന്‍റെ വിമര്‍ശനം.സംസ്ഥാനസര്‍ക്കാരിന്‍റെ ഉദ്ദേശം വെളിപ്പെടുത്തുന്ന  ആദ്യ സൂചന ദേവസ്വം മന്ത്രിയുടെ നാവിൻ തുമ്പത്തുനിന്നുതന്നെ ഇന്ന് പുറത്തുവന്നു. ക്ഷേത്രങ്ങൾ തുറക്കാൻ ഉത്തരവിട്ടത് കേന്ദ്ര സർക്കാരാണ്, താങ്കളുടെ...
തൃശൂര്‍:തൃശൂര്‍  ജില്ലയില്‍ കൊവിഡ് ബാധിതര്‍ കൂടുന്ന സാഹചര്യത്തില്‍ ആറ് പഞ്ചായത്തുകളിൽ കളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. അവണൂർ, അടാട്ട്, ചേർപ്പ്, പൊറത്തിശേരി, വടക്കേകാട്, തൃക്കൂർ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ. ആറ്  പഞ്ചായത്തുകളും കണ്ടെയ്ൻമെന്റ് സോണുകളാക്കി മാറ്റി. അടിയന്തരാവശ്യങ്ങൾക്കല്ലാതെ ആളുകൾ പുറത്തിറങ്ങരുതെന്ന് നിര്‍ദേശമുണ്ട്. പൊതു സ്ഥലങ്ങളില്‍ മൂന്ന് പേരിൽ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടരുത്. വ്യക്തികൾ തമ്മിൽ ഒരു മീറ്ററെങ്കിലും അകലവും വ്യാപാര സ്ഥാപനങ്ങളിൽ മൂന്ന് പേരിൽ കൂടുതൽ ആളുകളും ഉണ്ടാവരുത്.അവശ്യസാധനങ്ങൾക്കുള്ള കടകൾ മാത്രമെ...
ന്യൂഡല്‍ഹി:ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം എഴുപത്തി ഒന്ന് ലക്ഷത്തി തൊണ്ണൂറ്റി ഒമ്പതിനായിരത്തി മുന്നൂറ്റി ഇരുപത്തി ഒമ്പതായി. ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം നാല് ലക്ഷത്തി എണ്ണായിരത്തി എഴുന്നൂറ്റി മുപ്പത്തി അഞ്ചായി ഉയര്‍ന്നു. അമേരിക്കയാണ് കൊവിഡ് കൊവിഡ് രോഗികളില്‍ മുന്നില്‍.  20 ലക്ഷത്തി ഇരുപത്തി ആറായിരത്തിലധികം രോഗികളാണ് അമേരിക്കയിലുള്ളത്. ബ്രസീലിലും റഷ്യയിലും കൊവിഡ് ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇന്നലെ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ബ്രസീലിലാണ്. 813 പേരാണ് ഇവിടെ മരിച്ചത്....
ന്യൂഡല്‍ഹി:രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടരലക്ഷം പിന്നിട്ടു. 24 മണിക്കൂറില്‍ ഒമ്പതിനായിരത്തി തൊള്ളായിരത്തി എണ്‍പത്തി ഏഴ് പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 266 പേര്‍ മരണപ്പെടുകയും ചെയ്തു. ഇതോടെ ആകെ മരണസംഖ്യ ഏഴായിരത്തി നാനൂറ്റി അറുപത്തി ആറായി ഉയര്‍ന്നു. അഞ്ച് ദിവസത്തിനിടെയാണ് അരലക്ഷത്തോളം പേർക്ക് രോഗം ബാധിച്ചത്. കൊവിഡ് ബാധിച്ച് അത്യാസന്ന നിലയിൽ കഴിയുന്ന രോഗികളുടെ എണ്ണത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ ഇന്ത്യ. ആകെ ചികിത്സയിലുള്ളവരില്‍  8,944 രോഗികൾ ഗുരുതരാവസ്ഥയിലാണെന്നാണ്...
ജനീവ:ലോകത്താകമാനം കൊവിഡ് 19 രോഗവ്യാപനം കൂടുതൽ സങ്കീർണമാകുകയാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ദിവസേനെ രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ് ഉണ്ടാകുന്നതെന്നും ഡബ്ല്യുഎച്ച്ഒ പറയുന്നു. അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ രോഗവ്യാപനത്തിന്റെ തോത് വര്‍ധിക്കുകയാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. യൂറോപ്പിലെ സാഹചര്യം മെച്ചപ്പെടുന്നുണ്ടെങ്കിലും ആഗോള തലത്തിൽ സ്ഥിതി ഗുരുതരമാകുകയാണെന്ന് ഡബ്ല്യുഎച്ച്ഒ തലവൻ ടെഡ്രോസ് അദാനം ഗെബ്രിയേസസ് ജനീവയിൽ പറഞ്ഞു.കഴിഞ്ഞ ഒമ്പത് ദിവസവും ഒരുലക്ഷം വീതം ആളുകള്‍ക്ക് പുതിയതായി രോഗബാധയുണ്ടായി. ഒരുരാജ്യവും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്നാക്കം പോകരുതെന്നും അദ്ദേഹം...
ന്യൂഡല്‍ഹി:കണ്‍ടെയ്ന്‍മെന്‍റ് സോണുകളിലെ 15മുതല്‍ 30%വരെ ജനങ്ങള്‍ കൊവിഡ് ബാധിതരായെന്ന് ഐസിഎംആര്‍ സര്‍വ്വേ ഫലം. ഹോട്ടസ്‌പോട്ടുകളിലെ ആളുകളുടെ സാംപിളുകള്‍ ശേഖരിച്ച് ഐസിഎംആര്‍ നടത്തിയ സിറോ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍. മുംബൈ, പുനെ, താനെ, ഡല്‍ഹി, ഇന്‍ഡോര്‍, കൊല്‍ക്കത്ത, ചെന്നൈ, അഹമ്മദാബാദ്, സൂററ്റ് , ജയ്പുര്‍ തുടങ്ങിയ ഹോട്ടസ്‌പോട്ടുകളില്‍ നിന്നായി 500 സാമ്പിളുകളാണ് ഇതിനായി ശേഖരിച്ചത്. രാജ്യത്തെ ആകെ കോവിഡ് കേസുകളില്‍ 70 ശതമാനവും ഈ ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്നാണെന്ന് ഐസിഎംആര്‍  വ്യക്തമാക്കുന്നു. രാജ്യവ്യാപകമായി ഐസിഎംആര്‍ നടത്തുന്ന ആദ്യ സിറോ...
ഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 38 ജില്ലകളിൽ വീടുകൾ തോറും കയറിയിറങ്ങി സർവേ നടത്തുമെന്ന് കേന്ദ്ര സർക്കാർ. മഹാരാഷ്ട്ര, തെലങ്കാന, തമിഴ്നാട്, രാജസ്ഥാൻ, ഹരിയാന, ഗുജറാത്ത്, ജമ്മു കശ്മീർ, കർണാടക, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സർവേ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് വിഡിയോ കോൺഫറൻസിലൂടെ ആരോഗ്യമന്ത്രാലയം 45 മുൻസിപ്പൽ കോർപറേഷനുകളിലെ കളക്ടർമാരുമായും മറ്റ് ഉന്നതോദ്യോഗസ്ഥരുമായും റിവ്യൂ കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോർട്ട്. ഡൽഹിയിൽ സമൂഹവ്യാപനം നടന്നിട്ടുണ്ടോയെന്ന് വിലയിരുത്താൻ ദുരന്ത നിവാരണ സമിതിയുടെ നിർണായക യോഗം ഇന്ന് ചേരും. കൊവിഡ് വ്യാപനവും മരണവും പിടിച്ചുനിർത്താൻ ജില്ലാ...