Tue. Apr 23rd, 2024

ജനീവ:

ലോകത്താകമാനം കൊവിഡ് 19 രോഗവ്യാപനം കൂടുതൽ സങ്കീർണമാകുകയാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ദിവസേനെ രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ് ഉണ്ടാകുന്നതെന്നും ഡബ്ല്യുഎച്ച്ഒ പറയുന്നു. അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ രോഗവ്യാപനത്തിന്റെ തോത് വര്‍ധിക്കുകയാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. യൂറോപ്പിലെ സാഹചര്യം മെച്ചപ്പെടുന്നുണ്ടെങ്കിലും ആഗോള തലത്തിൽ സ്ഥിതി ഗുരുതരമാകുകയാണെന്ന് ഡബ്ല്യുഎച്ച്ഒ തലവൻ ടെഡ്രോസ് അദാനം ഗെബ്രിയേസസ് ജനീവയിൽ പറഞ്ഞു.

കഴിഞ്ഞ ഒമ്പത് ദിവസവും ഒരുലക്ഷം വീതം ആളുകള്‍ക്ക് പുതിയതായി രോഗബാധയുണ്ടായി. ഒരുരാജ്യവും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്നാക്കം പോകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം,അമേരിക്കയിലുള്‍പ്പെടെ നടക്കുന്ന വര്‍ണവെറിക്കെതിരായ പ്രതിഷേധങ്ങളില്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.

 

By Binsha Das

Digital Journalist at Woke Malayalam