Sat. Apr 20th, 2024
ഡൽഹി:

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 38 ജില്ലകളിൽ വീടുകൾ തോറും കയറിയിറങ്ങി സർവേ നടത്തുമെന്ന് കേന്ദ്ര സർക്കാർ. മഹാരാഷ്ട്ര, തെലങ്കാന, തമിഴ്നാട്, രാജസ്ഥാൻ, ഹരിയാന, ഗുജറാത്ത്, ജമ്മു കശ്മീർ, കർണാടക, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സർവേ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് വിഡിയോ കോൺഫറൻസിലൂടെ ആരോഗ്യമന്ത്രാലയം 45 മുൻസിപ്പൽ കോർപറേഷനുകളിലെ കളക്ടർമാരുമായും മറ്റ് ഉന്നതോദ്യോഗസ്ഥരുമായും റിവ്യൂ കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോർട്ട്. ഡൽഹിയിൽ സമൂഹവ്യാപനം നടന്നിട്ടുണ്ടോയെന്ന് വിലയിരുത്താൻ ദുരന്ത നിവാരണ സമിതിയുടെ നിർണായക യോഗം ഇന്ന് ചേരും. കൊവിഡ് വ്യാപനവും മരണവും പിടിച്ചുനിർത്താൻ ജില്ലാ അടിസ്ഥാനത്തിൽ സമഗ്ര പദ്ധതി തയ്യാറാക്കാൻ പത്ത് സംസ്ഥാനങ്ങൾക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam