Sat. Apr 20th, 2024

ന്യൂഡല്‍ഹി:

ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കും അമ്മ മാധവി രാജെ സിന്ധ്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. പനിയും തൊണ്ട വേദനയും ഉണ്ടായിരുന്നതിനാല്‍  ഇരുവരെയും തിങ്കളാഴ്ച ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മധ്യപ്രദേശിലെ രാജ്യസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ജ്യോതിരാദിത്യ സിന്ധ്യക്ക് കൊവിഡ് ബാധിച്ചത്. രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയാണ് ജ്യോതിരാദിത്യ സിന്ധ്യ. അതേസമയം, ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാളിനും പനിയും തൊണ്ടവേദനയുമുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് കേജ്‌രിവാൾ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയനായത്. അദ്ദേഹത്തിന്റെ പരിശോധന ഫലം ഇതുവരെ വന്നിട്ടില്ല.

 

By Binsha Das

Digital Journalist at Woke Malayalam