Fri. Apr 19th, 2024

കോഴിക്കോട്:

കൊവിഡ് പശ്ചാത്തലത്തിൽ അനുവാദം ലഭിച്ചിട്ടും തുറക്കുന്നില്ല എന്ന നിലപാടിലാണ് സംസ്ഥാനത്തെ ഭൂരിഭാഗം മുസ്ലിം പള്ളി അധികാരികളും. ചില സംഘടനകള്‍ നഗരത്തിലെ പള്ളികള്‍ മാത്രം അടച്ചിടാൻ തീരുമാനിച്ചപ്പോള്‍ മറ്റുചിലര്‍ മുഴുവന്‍ മസ്ജിദുകളും അടച്ചിടാനുള്ള തീരുമാനത്തിലാണ്.

ഏഴ് നൂറ്റാണ്ടിലേറെ പഴക്കമുള്ള കോഴിക്കോട് കുറ്റിച്ചിറയിലെ പ്രശസ്തമായ മിഷ്ക്കാല്‍ പള്ളി തുറക്കില്ലെന്ന് ഭാരവാഹികൾ ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു. അതേസമയം, കോഴിക്കോട് നഗരത്തിലെ പ്രധാന പള്ളികളൊന്നും തുറക്കേണ്ടെന്ന തീരുമാനത്തിലാണ് മഹല്ല് കമ്മിറ്റികള്‍. മുജാഹിദ് വിസ്ഡം വിഭാഗത്തിന് കീഴിലുള്ള കേരളത്തിലെ ഒരു പള്ളിയും തുറക്കില്ല. നഗരപ്രദേശങ്ങളിലെ പള്ളികളൊന്നും തുറക്കേണ്ടെന്ന തീരുമാനം എപി സുന്നിവിഭാഗവും എടുത്തുകഴിഞ്ഞു.

സര്‍ക്കാര്‍ പ്രഖ്യാപിച്ച നിബന്ധനകള്‍ പാലിക്കാന്‍ സാധിക്കാത്ത പള്ളികള്‍ യാതൊരു കാരണവശാലും തുറക്കരുതെന്ന് ജമാഅത്തെ ഇസ്ലാമിയും മുജാഹിദ് കെ.എന്‍.എം വിഭാഗവും അറിയിച്ചു. കോഴിക്കോട്, എറണാകുളം, മലപ്പുറം, കണ്ണൂര്‍ നഗരങ്ങളിലെ കെ.എന്‍.എം പള്ളികള്‍ അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്.

By Arya MR