Fri. Apr 19th, 2024
തിരുവനന്തപുരം:

കഠിനംകുളത്ത് കഴിഞ്ഞ വ്യാഴാഴ്ച യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ദേശീയ വനിതാകമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയതായും ഇതിനോടകം എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്നത് കമ്മിഷനെ അറിയിക്കണമെന്ന് ഡിജിപി ആര്‍ ശ്രീലേഖയോട് നിര്‍ദേശിച്ചതായും ദേശീയ വനിതാകമ്മിഷന്‍ അറിയിച്ചു. നിലവിൽ ഈ കേസിൽ ആറ് പ്രതികളെ അറസ്റ്റ് ചെയ്‌തെന്നാണ് തിരുവനന്തപുരം റൂറല്‍ എസ്പി അറിയിച്ചെന്നും യുവതിയും കുട്ടികളും നിലവില്‍ സുരക്ഷിതരാണെന്നും കമ്മിഷന്‍ വ്യക്തമാക്കി.

By Athira Sreekumar

Digital Journalist at Woke Malayalam