29 C
Kochi
Monday, August 2, 2021

Daily Archives: 7th June 2020

ഡൽഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര സർക്കാർ ലോക്ക് ഡൗണ്‍ ഇളവുകളില്‍ മാറ്റം വരുത്തുന്ന വിഷയം ചർച്ച ചെയ്യുന്നതായി സൂചന. നിലവിൽ ലോക്ക് ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച വിഷയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ലോക്ക് ഡൗണ്‍ ഇളവുകള്‍ നൽകിയതിന് പിന്നാലെ പല സ്ഥലങ്ങളിലും ജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കുന്നില്ലെന്നതും ആശങ്ക പുലർത്തുന്നുണ്ട്. ഇളവുകളില്‍ കര്‍ശന മാര്‍ഗരേഖകള്‍ കൊണ്ടുവരണമെന്ന് നിരവധി സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് കേന്ദ്ര മന്ത്രിസഭാ ഉപസമിതി ഉടൻ ചർച്ചകൾ...
വാഷിംഗ്‌ടൺ: അമേരിക്കയിൽ പോലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ട ജോർജ് ഫ്ലോയ്ഡിന്റെ മരണത്തിൽ പ്രതിഷേധിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ റാലിക്ക് സാക്ഷിയായി  വാഷിംഗ്ടൺ. പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്ത റാലി  വൈറ്റ്ഹൗസിന് സമീപം സുരക്ഷാ ഉദ്യോഗസ്ഥ‌ർ തടയുകയായിരുന്നു. എന്നാൽ  വൈറ്റ്ഹൗസിന് സമീപം കാപിറ്റോളിലും ലിങ്കൺ സ്മാരകത്തിലും ലഫായെത്ത് പാർക്കിലും ഒത്തുകൂടിയ പതിനായിരക്കണക്കിന് പ്രതിഷേധക്കാരെ വാഷിംഗ്ടൺ മേയർ സ്വാഗതം ചെയ്തു. ഫ്ലോയ്ഡിന്റെ ജന്മനാടായ കലിഫോ‌ർണിയയിലും റാലി സംഘടിപ്പിച്ചിരുന്നു. ഫ്ലോയ്ഡിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഓസ്ട്രേലിയയിലും ജർമനിയിലും...
ഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിലെ തർക്കം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ സൈനിക, നയതന്ത്ര ചർച്ചകൾ തുടരുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി - ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ഉടമ്പടിയുടെയും ഉഭയകക്ഷി കരാറിന്‍റെയും അടിസ്ഥാനത്തിൽ തര്‍ക്കം പരിഹരിക്കാനാണ് ധാരണയായിരിക്കുന്നത്. ഇന്നലെ മാരത്തൺ ചർച്ചയാണ് ഇന്ത്യയും ചൈനയും തമ്മിള്‍ നടന്നതെന്നും ചർച്ച സൗഹൃദ അന്തരീക്ഷത്തിലായിരുന്നുവെന്നും ഇന്ത്യ വ്യക്തമാക്കി.ലഫ്റ്റനൻറ് ജനറൽ ഹരീന്ദർ സിംഗിന്‍റെ നേതൃത്വത്തിൽ പത്തിലധികം ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘമാണ് ചൈനീസ് മേഖലയിലെ മോൾഡോയിലെത്തി ചർച്ചകൾ നടത്തിയത്. രാവിലെ പതിനൊന്നരയ്ക്ക് ആരംഭിച്ച ചർച്ച വൈകിട്ട്...
ന്യുയോർക്ക്:വേള്‍ഡോ മീറ്ററിന്‍റെ കണക്കുകൾ പ്രകാരം ലോകത്താകമാനം 4,01607 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.  രോഗബാധിതരുടെ എണ്ണം 70 ലക്ഷത്തിലേക്ക് അടുക്കുകയാണ്.  അമേരിക്കയിലാണ് ഏറ്റവുമധികം രോഗബാധിതരുള്ളത്.ഇവിടെ കൊവിഡ് രോഗികളുടെ എണ്ണം ഇരുപത് ലക്ഷത്തോട് അടുക്കുകയാണ്. മരണസംഖ്യ 1,12092 ആയി. ലാറ്റിൻ അമേരിക്കയിൽ ആശങ്ക വിതച്ചുകൊണ്ട് ബ്രസീലിലും രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്.രോഗബാധിതരുടെ എണ്ണം 6,73583ൽ എത്തിനിൽക്കുന്നു. അതേസമയം,  സ്‌പെയിനിലും യുകെയിലും ഇറ്റലിയിലും കൊവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും കുറയുന്നുണ്ട്.
പൂനൈ:കൊവിഡ് 19നെതിരായ  പ്രതിരോധ വൈറസ് പരീക്ഷണം കുരങ്ങുകളിൽ നടത്താൻ പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് അനുമതി ലഭിച്ചു.  മഹാരാഷ്ട്ര വനം വകുപ്പാണ് കുരങ്ങുകളിൽ മരുന്ന് പ്രയോഗിക്കാനുള്ള അനുമതി നൽകിയത്. മൂന്നും നാലും വയസുള്ള 30 കുരങ്ങുകളെ പൂനൈയിലെ വദ്ഗാവ് വനത്തിൽ നിന്ന് പിടികൂടി ഇന്സ്ടിട്യൂട്ടിന് കൈമാറാൻ  മഹാരാഷ്ട്ര വനംവകുപ്പ് മന്ത്രി സഞ്ജയ് റാത്തോഡ് ഉത്തരവിട്ടിട്ടുണ്ട്.നേരത്തെ അമേരിക്കയിലെ ദേശീയ ആരോഗ്യ ഇൻസ്റ്റിറ്റ്യൂട്ടിലും ബ്രിട്ടണിലെ ഓക്സ്ഫോർഡ് സർവ്വകലാശാലയും  വാക്സിൻ പരീക്ഷണങ്ങൾക്കായി കുരങ്ങുകളെ...
ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ കാര്യത്തില്‍ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യ ഇറ്റലിയെയും സ്‌പെയിനെയും മറികടന്നു.  ഇതോടെ ഏറ്റവുമധികം രോഗികളുള്ള അഞ്ചാമത്തെ രാജ്യമായി ഇന്ത്യമാറി.  യുഎസ്, ബ്രസീല്‍, റഷ്യ, യുകെ എന്നീ രാജ്യങ്ങൾ മാത്രമാണ് ഇപ്പോൾ ഇന്ത്യയ്ക്ക് മുൻപിലുള്ളത്.നിലവിൽ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തി നാൽപ്പത്തി മൂവായിരത്തി എഴുന്നൂറ്റി മുപ്പത്തി മൂന്നാണെന്നാണ് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പറയുന്നത്. എന്നാൽ,  കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം...
തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ ആയതിനാൽ അവശ്യസാധനങ്ങള്‍ വിൽക്കുന്ന കടകൾക്ക് മാത്രമാണ് തുറക്കാൻ അനുമതി. ഇന്നലെ 108 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ കേരളം അതീവ ജാഗ്രതയിലാണ്. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ ആളുകൾ പുറത്തിറങ്ങാവു എന്നാണ് സർക്കാരിന്റെ നിർദ്ദേശം. എന്നാൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലുളള ഉദ്യോഗസ്ഥർക്കും സന്നദ്ധ പ്രവർത്തക‌ർക്കും ഇളവുകൾ നൽകിയിട്ടുണ്ട്. നിലവിൽ 1,029 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.അതേസമയം കൊവിഡ് വ്യാപനം മൂന്നാംഘട്ടത്തിൽ...
കൊല്ലം:സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ച ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞ് പൂർണമായും രോഗമുക്തി നേടി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന്‌ വീട്ടിലേക്ക് മടങ്ങി. എന്നാൽ, കൊല്ലം ജില്ലയിലെ  കല്ലുവാതുക്കൽ സ്വദേശിയായ കുഞ്ഞിന്റെ അമ്മ കൊവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ തന്നെ തുടരുകയാണ്. വെറും അഞ്ച് ദിവസം മാത്രം പ്രായമുള്ളപ്പോഴാണ് കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചത്.  മഹാമാരിയെ നേരിടുന്ന ജില്ലയിലെ എല്ലാ പ്രവർത്തകർക്കും ആശ്വാസവും ആത്മവിശ്വാസവും പകരുന്നതാണ് കുഞ്ഞിന്റെ രോഗമുക്തിയെന്ന് മെഡിക്കൽ...
ഡൽഹി: വരുംദിവസങ്ങളിൽ ഡൽഹി-എൻസിആർ മേഖലയിൽ വൻ ഭൂകമ്പമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഐഐടിയിലെ അപ്ലൈഡ് ജിയോഫിസിക്സ്, സീസ്‌മോളജി വകുപ്പ് വിദഗ്ദ്ധർ അറിയിച്ചു. ഭൂകമ്പ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും ജനങ്ങളെ ബോധവത്കരിക്കണമെന്നും വിദഗ്ദ്ധർ  കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ ഡൽഹി-എൻസിആർ മേഖലയിൽ 11 തവണയാണ് ഭൂചലനമുണ്ടായത്.തുടർച്ചയായുണ്ടായ ചെറുഭൂചലനങ്ങൾ വലുതിന്റെ സൂചനയാണെന്ന് ഐഐടി സീസ്‌മോളജി വകുപ്പ് മേധാവിയും അപ്ലൈഡ് ജിയോ ഫിസിക്സ് പ്രൊഫസറുമായ പി കെ ഖാൻ പറഞ്ഞു. ഭൂകമ്പ...
തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടർന്ന് ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ നിരവധി ആളുകൾ ട്രെയിൻ മാർഗ്ഗം കേരളത്തിലേയ്ക്ക് വരുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലെ പോലീസ് സംവിധാനത്തിന്റെ ചുമതല ഐജിമാർക്ക് നൽകി. ഉത്തരമേഖലയുടെ ചുമതല ഐജി ഇ ജെ ജയരാജനും ദക്ഷിണമേഖലയുടെ ചുമതല ഐജി ജി ലക്ഷ്മണയ്ക്കും നൽകിയതായി ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. ക്രമസമാധാന വിഭാഗത്തിന്റെ ചുമതല എഡിജിപി ഷെയ്ക്ക് ദര്‍വേഷ് സാഹിബിനാണ് നൽകിയിരിക്കുന്നത്. ഇത് കൂടാതെ ഓരോ റെയില്‍വേ...