25 C
Kochi
Saturday, July 31, 2021

Daily Archives: 5th June 2020

ന്യൂഡല്‍ഹി:വെട്ടുക്കിളി ആക്രമണത്തില്‍ രാജ്യത്ത് ഇക്കുറി ഇരട്ട കൃഷിനാശമുണ്ടായതായി കേന്ദ്ര കൃഷിമന്ത്രാലയം. ആറ് ലക്ഷം ഹെക്ടര്‍ സ്ഥലത്ത് കൃഷി നാശമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇപ്പോള്‍ തന്നെ രണ്ടുലക്ഷത്തിലധികം ഹെക്ടറില്‍ കൃഷിനാശമുണ്ടായതായി കൃഷി മന്ത്രാലയം വ്യക്തമാക്കി. ഈ വര്‍ഷം അവസാനത്തോടെ  മധ്യ - ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് വെട്ടുകിളികള്‍ ഏല്‍പ്പിക്കുന്ന പ്രഹരം കനത്തതാവുമെന്ന് മുന്നറിയിപ്പുണ്ട്. കഴിഞ്ഞ വര്‍ഷംരാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലുണ്ടായ വെട്ടുകിളി ആക്രമണത്തില്‍ മൂന്നുലക്ഷം ഹെക്ടര്‍ സ്ഥലത്താണ് കൃഷിനാശമുണ്ടായത്. അതേസമയം, പ്രജനനത്തിനായി ഇന്ത്യാ-പാക് അതിർത്തിയിലേക്ക് വെട്ടുകിളി...
തിരുവനന്തപുരം: അമ്പലപ്പാറയില്‍ ആന ചരിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് വര്‍ഗ്ഗീയ ധ്രുവീകരണത്തിന്പലരും ശ്രമിക്കുന്നുവെന്ന്  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.  മതനിരപേക്ഷ സംസ്ഥാനമായ കേരളത്തിന്റെ അടിത്തറ തകർക്കാൻ ദേശീയതലത്തിൽ ശ്രമം നടക്കുന്നുവെന്നും അമേരിക്കയില്‍ നടക്കുന്നതുപോലുള്ള വംശീയ കലാപം സൃഷ്ടിക്കുക എന്നതാണ് ആര്‍എസ്എസ് ലക്ഷ്യം വെക്കുന്നതെന്നും കോടിയേരി ആരോപിച്ചു.ആന ചെരിഞ്ഞത് പാലക്കാട് ആണെങ്കിലും അത് മലപ്പുറത്ത് ആക്കി ചിത്രീകരിച്ച് ഒരു പ്രത്യേക മതവിഭാഗത്തെ ആക്രമിക്കുകയാണ് ചെയ്തത്. കേന്ദ്ര പരിസ്ഥിതി മന്ത്രിയടക്കം മലപ്പുറം...
പാലക്കാട്: അമ്പലപ്പാറ വനമേഖലയിൽ കാട്ടാന ദുരൂഹസാഹചര്യത്തിൽ ചരിഞ്ഞതിലുളള അന്വേഷണത്തിൽ രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. അമ്പലപ്പാറയിലെ തോട്ടം തൊഴിലാളികളായ മൂന്ന് പേരെയാണ് ഇന്നലെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. ഇവരിൽ രണ്ട് പേർക്ക് കൃത്യത്തിൽ നേരിട്ടുള്ള പങ്കുണ്ടെന്നാണ് നിഗമനം.  നിലമ്പൂർ വനമേഖലയിൽ സമാനമായ രീതിയിൽ പരിക്കേറ്റ ആനയെ കണ്ടെത്തിയിരുന്നു. വന്യമൃഗങ്ങളുടെ ശല്യം ഇല്ലാതാക്കാൻ വനമേഖലയിലുള്ളവർ അനധികൃതമായി ഇത്തരത്തിൽ സ്ഫോടക വസ്തുക്കൾ ഉപയോഗിക്കുന്നതായി വനംവകുപ്പിന് വിവരം കിട്ടിയിട്ടുണ്ട്....
തിരുവനന്തപുരം:നിരക്ക് വര്‍ധിപ്പിക്കാതെ സര്‍വീസ് നടത്തില്ലെന്ന് സ്വകാര്യ ബസ്സുടമകള്‍ അറിയിച്ചു. വെള്ളിയാഴ്‌ച മുതൽ സ്വകാര്യബസുകൾ നിരത്തിൽനിന്ന് പിന്മാറിത്തുടങ്ങും. തിങ്കളാഴ്‌ച മുതൽ ഒരു സർവീസും നടത്തില്ലെന്ന് കൊച്ചിയിൽ ചേർന്ന ബസ്സുടമകളുടെ യോഗം തീരുമാനിച്ചു. ലോക്ഡൗൺ കാലത്തിനുശേഷമുള്ള സർവീസുകളില്‍ വൻ നഷ്ടമാണ് നേരിടുന്നതെന്ന് ഉടമകള്‍ പറഞ്ഞു. യാത്രക്കാരുടെ കുറവും യാത്രാനിയന്ത്രണങ്ങളുമാണ് നഷ്ടത്തിന് കാരണമാകുന്നതെന്നാണ് അവര്‍ പറയുന്നത്. ഇതൊരു പ്രതിഷേധമല്ലെന്നും കനത്ത നഷ്ടം സഹിച്ച് സർവീസ് നടത്താനാകാത്തതിനാലാണ് തീരുമാനമെന്നും ബസ്സുടമ സംഘടനാ നേതാക്കൾ അറിയിച്ചു.  
ന്യൂഡല്‍ഹി:രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുന്നു. 24 മണിക്കൂറില്‍ 9,800 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 273 പേര്‍ വെെറസ് ബാധിച്ച് ഒറ്റ ദിവസത്തിനുള്ളില്‍ മരിക്കുകയും ചെയ്തു. ഒരു ദിവസത്തിനിടെ രാജ്യത്തുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം രണ്ടേകാല്‍ ലക്ഷം കടന്നു. 6, 348 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. അതേസമയം, രാജ്യത്ത് 1.09 പേര്‍ രോഗമുക്തരായെന്നും നിലവില്‍ 1.10 ലക്ഷം...
മിന്നെസോട്ട: വംശീയാക്രമണത്തിന് ഇരയായി അമേരിക്കയിൽ പോലീസ് മർദ്ദനത്തിൽ മരിച്ച ജോർജ്ജ് ഫ്‌ളോയിഡിന്റെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു. മിന്നെസോട്ട സിറ്റിയിലാണ് സംസ്‌കാര ചടങ്ങുകള്‍ പുരോഗമിക്കുന്നത്.  ഫ്‌ളോയിഡിന് ആദരാഞ്ജലികൾ അർപ്പിക്കാൻ ആയിരങ്ങളാണ് ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഇന്നത്തോടെ തന്റെ സഹോദരൻ വിടപറയുകയാണെന്നുംഎന്നാൽ ആയിരങ്ങളുടെ മനസ്സിൽ സ്ഥാനംപിടിച്ചാണ് അദ്ദേഹം പോകുന്നതെന്നും  ബ്രൂക്ക്‌ലിനില്‍ നടന്ന റാലിയില്‍ ജനങ്ങളെ അഭിസംബോദന ചെയ്തുകൊണ്ട്  ഫ്‌ളോയിഡിന്റെ സഹോദരൻ ടെറന്‍സ് ഫ്‌ളോയിഡ് പറഞ്ഞു. അതേസമയം കറുത്ത വര്‍ഗക്കാര്‍ക്ക് നേരേയുള്ള പോലീസ് ആക്രമണത്തിൽ അമേരിക്കയിൽ...