Fri. Apr 26th, 2024

ന്യൂഡല്‍ഹി:

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുന്നു. 24 മണിക്കൂറില്‍ 9,800 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 273 പേര്‍ വെെറസ് ബാധിച്ച് ഒറ്റ ദിവസത്തിനുള്ളില്‍ മരിക്കുകയും ചെയ്തു. ഒരു ദിവസത്തിനിടെ രാജ്യത്തുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം രണ്ടേകാല്‍ ലക്ഷം കടന്നു. 6, 348 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. അതേസമയം, രാജ്യത്ത് 1.09 പേര്‍ രോഗമുക്തരായെന്നും നിലവില്‍ 1.10 ലക്ഷം പേരാണ് ചികിത്സയിലുളളതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുളളത്.

 

 

By Binsha Das

Digital Journalist at Woke Malayalam