25 C
Kochi
Tuesday, August 3, 2021

Daily Archives: 5th June 2020

ന്യൂഡല്‍ഹി:ഒരു വര്‍ഷത്തേക്ക് പുതിയ പദ്ധതികളൊന്നും ആരംഭിക്കരുതെന്ന് ധനമന്ത്രാലയത്തിന്റെ നിര്‍ദേശം. പുതിയ പദ്ധതികള്‍ക്കായി ധനമന്ത്രാലയത്തിലേക്ക് പദ്ധതി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നത്‌ നിര്‍ത്തിവെക്കാനും എല്ലാ മന്ത്രാലയങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍  ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.പ്രധാനമന്ത്രി ഗരീബ് കല്യണ്‍ യോജന, ആത്മ നിര്‍ഭര്‍ ഭാരത് എന്നിവക്ക് കീഴിലുള്ള പദ്ധതികള്‍ക്ക് മാത്രമേ പണം അനുവദിക്കൂവെന്നും ധനമന്ത്രാലയം വ്യക്തമാക്കി. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ മറ്റൊരു പദ്ധതിക്കും അംഗീകാരം ലഭിക്കില്ലെന്നും ധനമന്ത്രാലയം അറിയിച്ചു. അതേസമയം,...
കഠിനംകുളത്ത് യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ യുവതിയുടെ ഭർത്താവടക്കം ഏഴ് പേരെ കസ്റ്റഡിയിലെടുത്തു. യുവതിയുടെ പ്രാഥമിക മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. പിന്നീട് യുവതിയുടെ രഹസ്യമൊഴി   രേഖപ്പെടുത്തിയ ശേഷം പ്രതികളുടെ അറസ്റ്റ് റെക്കോർഡ് ചെയ്യുമെന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി പിവി ബേബി പറഞ്ഞു.ഇവരുടെ അഞ്ച് വയസുള്ള കുട്ടിയുടെ മുന്നിൽവെച്ചാണ് പീഡനം നടന്നതെന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്. ആയതിനാൽ, ഏഴ് പ്രതികൾക്കെതിരെയും പോക്‌സോ ചുമത്തും. ഇവരുടെ മൂത്ത കുട്ടി കേസിൽ പ്രധാന സാക്ഷിയാകും.കഠിനംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസമാണ്...
തിരുവനന്തപുരം:പമ്പ ത്രിവേണിയില്‍ നിന്നെടുക്കുന്ന മണല്‍ പുറത്തേക്ക് കൊണ്ടുപോകില്ലെന്ന് വനംവകുപ്പ് മന്ത്രി കെ രാജു. മണല്‍ എവിടെ നിക്ഷേപിക്കണമെന്ന് വനംവകുപ്പ് നിര്‍ദ്ദേശിക്കുമെന്നും മന്ത്രി പറഞ്ഞു. ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശപ്രകാരം മണലെടുക്കാമെന്നും എന്നാൽ മണൽ വനത്തിൽ തന്നെ നിക്ഷേപിക്കണമെന്നുമാണ് മന്ത്രിയുടെ നിര്‍ദേശം.അതേസമയം, പത്തനംത്തിട്ട ജില്ലാ ഭരണകൂടം വനം വകുപ്പിന്‍റെ നിര്‍ദേശം പാലിച്ചു കൊണ്ട് തന്നെ മണല്‍ നേരിട്ട് മാറ്റാന്‍ തുടങ്ങി. ചക്കുപാലം കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തുള്ള സ്ഥലത്താണ് പമ്പയില്‍ നിന്നെടുക്കുന്ന മണല്‍ സംഭരിക്കുന്നത്.നേരത്തെ,...
ഡൽഹി:പാലക്കാട് ജില്ലയിലെ അമ്പലപ്പാറയിൽ ഗർഭിണിയായ ആന ചെരിഞ്ഞതുമായി ബന്ധപ്പെട്ട് ബിജെപി എം പി മനേകാ ഗാന്ധി നടത്തിയ വിദ്വേഷ പരാമർശങ്ങൾക്ക് മറുപടിയായി പീപ്പിള്‍ ഫോര്‍ ആനിമല്‍സ് സംഘടനയുടെ സൈറ്റ് കേരള സൈബർ വാരിയേഴ്സ് ഹാക്ക് ചെയ്തു. മനേകാ ഗാന്ധി ചെയർപേഴ്സൺ ആയിട്ടുള്ള മൃഗസംരക്ഷണ സംഘടനയാണ് പീപ്പിള്‍ ഫോര്‍ ആനിമല്‍സ് ഇന്ത്യ.മനേകാ ഗാന്ധിയുടെ പരാമർശങ്ങൾ തെറ്റാണെന്ന് തെളിയിക്കാനായി ആന ചെരിഞ്ഞത് മലപ്പുറത്തല്ല പാലക്കാട് ആണെന്ന് വ്യക്‌തമാക്കിക്കൊണ്ടുള്ള ജില്ലയുടെ ഒരു ഗൂഗിൾ മാപ്പ് ചിത്രവും സൈറ്റില്‍...
ന്യൂഡല്‍ഹി:കൊവിഡ് രോഗികളുടെ എണ്ണം ഇന്ത്യയില്‍ അതിവേഗം വ്യാപിക്കുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ പുതിയ രോഗികളുടെ എണ്ണത്തില്‍ ലോകത്ത് നാലാം സ്ഥാനത്താണ് ഇപ്പോള്‍ ഇന്ത്യ. 24 മണിക്കൂറിനുള്ളില്‍ പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തുമാണ്. കഴിഞ്ഞ ഒരാഴ്ചയായി എണ്ണായിരത്തിലധികം കേസുകളാണ് രാജ്യത്ത് ഒറ്റ ദിവസം കൊണ്ട് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, ഒരാഴ്ചക്കിടെ കോവിഡ് ബാധിച്ചുണ്ടായ മരണത്തില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.ലോകാരോഗ്യ സംഘടന പുറത്തുവിട്ട വ്യാഴാഴ്ച വരെയുള്ള കണക്ക് പ്രകാരം ബ്രസീലിനും യുഎസിനും റഷ്യക്കും പിന്നാലെ അറുപതിനായിരത്തോളം...
ഇടുക്കി:കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് പിജെ ജോസഫിന്റെ അന്ത്യശാസനം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ഇന്ന് തന്നെ ഒഴിയണമെന്നാണ് ജോസ് കെ മാണിയോട് അദ്ദേഹം കര്‍ശനമായി നിര്‍ദേശിച്ചിരിക്കുന്നത്. ഇന്ന് വൈകുന്നേരത്തിന് മുമ്പ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചില്ലെങ്കില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നും പിജെ ജോസഫ് അറിയിച്ചു. ഇത് ഭീഷണിയല്ല. അവര്‍ക്ക് നല്‍കിയ സമയമാണെന്നും പുതിയ പ്രസിഡന്‍റിനെ യുഡിഎഫ് ചേര്‍ന്ന് തിരഞ്ഞെടുക്കുമെന്നും ജോസഫ് വ്യക്തമാക്കി.ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ജോസഫ്...
ദോഹ:കൊവിഡ് 19നെതിരായ പ്രതിരോധ മരുന്നിനായുള്ള ആഗോള ശ്രമങ്ങള്‍ക്ക് 20 മില്യൺ ഡോളർ ധനസഹായം പ്രഖ്യാപിച്ച് ഖത്തർ അമീർ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി.  ലണ്ടനില്‍ നടക്കുന്ന ലോക വാക്‌സിന്‍ ഉച്ചകോടിക്കിടയിലാണ് അമീറിന്റെ പ്രഖ്യാപനം. വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ ചര്‍ച്ചക്കിടെ ഗ്ലോബല്‍ അലയന്‍സ് ഫോര്‍ വാക്‌സിന്‍സ് ആന്‍ഡ് ഇമ്യൂണൈസേഷന് വേണ്ടിയാണ് സഹായം പ്രഖ്യാപിച്ചത്.  കൊവിഡിനെതിരായുള്ള ലോകാരോഗ്യ സംഘടനയുടെ എല്ലാ ശ്രമങ്ങള്‍ക്കും ഖത്തറിന്റെ പരിപൂര്‍ണ പിന്തുണ ഉറപ്പുനല്‍കുമെന്ന് അമീര്‍...
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കേണ്ടത് നിർബന്ധമായതിനാൽ മദ്യവിതരണത്തിനായി കൊണ്ടുവന്ന താത്ക്കാലിക സംവിധാനം മാത്രമാണ് ബെവ് ക്യൂ ആപ്പെന്ന് എക്‌സൈസ് മന്ത്രി  ടിപി രാമകൃഷ്ണൻ. ആയതിനാൽ കൊവിഡ് കാലം കഴിഞ്ഞാൽ ബെവ്‌ ക്യൂ ആപ്പ് പിൻവലിക്കും. കേന്ദ്രസ‍ർക്കാ‍ർ നിർദേശം അനുസരിച്ചാണ് ബാ‍ർ ഹോട്ടലുകൾ അടയ്ക്കാൻ തീരുമാനിച്ചതെന്നും  അതിനാൽ ബാ‍ർ ഹോട്ടലുകൾ തുറക്കേണ്ട കാര്യത്തിൽ തീരുമാനമെടുക്കേണ്ടതും കേന്ദ്രസ‍ർക്കാർ തന്നെയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കോഴിക്കോട്: കൊവിഡ് രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ടതിനെ തുടർന്ന്  കോഴിക്കോട് മെഡിക്കൽ കോളേജിലെ എൺപതോളം ആരോ​ഗ്യപ്രവ‍ർത്തകർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. ഇന്നലെ രോ​ഗം സ്ഥിരീകരിച്ച മണിയൂ‍ർ സ്വദേശിയായ യുവതി  പ്രസവത്തെ തുട‍ർന്നുള്ള ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളുമായി മെഡിക്കൽ കോളേജിലെ വിവിധ ഡിപ്പാർട്ട്മെന്റുകളിൽ ചികിത്സ തേടിയിരുന്നു.  ഇവരുമായി സമ്പ‍ർക്കത്തിൽ വന്നവരാണ് ഇപ്പോൾ സ്വയം നിരീക്ഷണത്തിലായത്. അതേസമയം, സംസ്ഥാനത്ത് നടന്ന നാല് കൊവിഡ് മരണങ്ങളുടെ ഉറവിടം കണ്ടെത്താനാകാതെ ആശങ്കയിലായിരിക്കുകയാണ് ആരോഗ്യവകുപ്പ്. ആദ്യം തിരുവനന്തപുരം പോത്തൻകോട് രോഗം ബാധിച്ചു മരിച്ച...
ന്യുയോർക്ക്: ലോകത്താകമാനം ഇതുവരെ 66,88679 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 3,92123 ആയി.  അമേരിക്ക, ബ്രസീൽ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ സ്ഥിഗതികൾ അതീവ ഗുരുതരമായി തുടരുകയാണ്.  ഈ മൂന്ന് രാജ്യത്തും ആയിരത്തിലേറെ പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച്  മരണമടഞ്ഞത്.