Fri. Mar 29th, 2024

ന്യൂഡല്‍ഹി:

വെട്ടുക്കിളി ആക്രമണത്തില്‍ രാജ്യത്ത് ഇക്കുറി ഇരട്ട കൃഷിനാശമുണ്ടായതായി കേന്ദ്ര കൃഷിമന്ത്രാലയം. ആറ് ലക്ഷം ഹെക്ടര്‍ സ്ഥലത്ത് കൃഷി നാശമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇപ്പോള്‍ തന്നെ രണ്ടുലക്ഷത്തിലധികം ഹെക്ടറില്‍ കൃഷിനാശമുണ്ടായതായി കൃഷി മന്ത്രാലയം വ്യക്തമാക്കി. ഈ വര്‍ഷം അവസാനത്തോടെ  മധ്യ – ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് വെട്ടുകിളികള്‍ ഏല്‍പ്പിക്കുന്ന പ്രഹരം കനത്തതാവുമെന്ന് മുന്നറിയിപ്പുണ്ട്. കഴിഞ്ഞ വര്‍ഷംരാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലുണ്ടായ വെട്ടുകിളി ആക്രമണത്തില്‍ മൂന്നുലക്ഷം ഹെക്ടര്‍ സ്ഥലത്താണ് കൃഷിനാശമുണ്ടായത്. അതേസമയം, പ്രജനനത്തിനായി ഇന്ത്യാ-പാക് അതിർത്തിയിലേക്ക് വെട്ടുകിളി സംഘം മടക്കമാരംഭിച്ചതായാണ് ഐക്യരാഷ്ട്ര സഭ ഭക്ഷ്യവിഭാഗത്തിന്റെ വിലയിരുത്തൽ.

 

 

 

By Binsha Das

Digital Journalist at Woke Malayalam