Fri. Apr 19th, 2024
തിരുവനന്തപുരം:

 
പാർട്ടി ഒരേസമയം, ഒരു കോടതിയും ഒരു പോലീസ് സ്റ്റേഷനുമായി പ്രവർത്തിക്കുന്ന സംവിധാനമുണ്ടെന്ന് വനിത കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ. ഷൊർണ്ണൂർ എംഎൽഎ പികെ ശശിയ്ക്കെതിരായ പീഡനപരാതിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അവർ.

പാർട്ടി ഒരേസമയം കോടതിയും പോലീസ് സ്റ്റേഷനുമാണ് അതിനാൽ പാർട്ടി അന്വേഷിക്കട്ടെ എന്ന് പരാതിക്കാർ പറഞ്ഞാൽ പിന്നെ വനിതാക്കമ്മീഷൻ അന്വേഷിക്കേണ്ട കാര്യമില്ലെന്നും പികെ ശശിക്കെതിരെ കേസെടുത്തിരുന്നുവെങ്കിലും പരാതിക്കാരിയുടെ കുടുംബം പാർട്ടിയുടെ അന്വേഷണം മതിയെന്ന നിലപാടാണ് സ്വീകരിച്ചതെന്നും ജോസഫൈൻ പറഞ്ഞു.

By Arya MR