Reading Time: < 1 minute
കൊച്ചി:

 
സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കായി ഒരുക്കിയ ഓൺലൈൻ ക്ലാസ് പദ്ധതി സ്റ്റേ ചെയ്യാനുള്ള ഹർജി ഹൈക്കോടതി തള്ളി. ഇപ്പോൾ‌ ആരംഭിച്ചത് ട്രയൽ റൺ മാത്രമാണെന്നും വിദ്യാർത്ഥികൾക്ക് പഠനസൗകര്യമൊരുക്കാൻ സ്പോൺസേഴ്സിന്റെ സഹായം തേടുന്നുണ്ടെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. പഠനസൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ടിവി, സ്മാർട്ട് ഫോൺ എന്നിവ ലഭ്യമാക്കാൻ നിരവധി സ്പോൺസർമാരെ ഇതിനകം ലഭിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. 

ഹർജി സിം​ഗിൾ ബഞ്ച് ചീഫ് ജസ്റ്റിസ്സിന്റെ പരി​ഗണനയ്ക്കും വിട്ടു. ആവശ്യത്തിന് സൗകര്യം ഒരുക്കാതെ തുടങ്ങിയ ഓൺലൈൻ ക്ലാസുകൾ നിർത്തിവെക്കണമെന്നാണ് ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നത്.

Advertisement