25 C
Kochi
Tuesday, July 27, 2021

Daily Archives: 4th June 2020

തിരുവനന്തപുരം:   സര്‍ക്കാര്‍ ആശുപത്രികളിലും എംപാനല്‍ ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രികളിലും നൽകിവരുന്ന കാരുണ്യ ബെനവലന്റ് ഫണ്ട് വഴിയുള്ള സൗജന്യ ചികിത്സയ്ക്ക് ഇനി പണം നൽകില്ലെന്ന് കാണിച്ച് നികുതി വകുപ്പ് സെക്രട്ടറി ഉത്തരവിറക്കി. ഇനി കാരുണ്യ വഴിയുള്ള സൗജന്യ ചികിത്സ തുടരണമെങ്കില്‍ ആരോഗ്യവകുപ്പിന് സ്വയം പണം കണ്ടെത്തേണ്ടി വരും. അടുത്ത വര്‍ഷം മാര്‍ച്ച് വരെ കാരുണ്യ ബെനവലന്റ് ഫണ്ട് വഴി സൗജന്യ ചികിത്സ ലഭിക്കുമെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നത്. എന്നാൽ സൗജന്യ ചികിത്സ തിങ്കളാഴ്ച മുതല്‍ നിലച്ചതായാണ് റിപ്പോർട്ട്.
ന്യൂഡല്‍ഹി:   സ്ഫോടക വസ്തു നിറച്ച പെെനാപ്പിള്‍ കഴിച്ച് ഗര്‍ഭിണിയായ ആന ചെരിഞ്ഞ സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‍ദേക്കറാണ് വിശദീകരണം തേടിയത്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. കേരളത്തില്‍ ആനയെ കൊന്ന സംഭവം കേന്ദ്രസര്‍ക്കാര്‍ വളരെ ഗൗരവമായാണ് കാണുന്നതെന്ന് മന്ത്രി ട്വിറ്ററില്‍ കുറിച്ചു.ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും, ഭക്ഷ്യവസ്തുക്കളില്‍ സ്ഫോടക വസ്തു നിറച്ച് കൊല്ലുന്നത് ഇന്ത്യന്‍ സംസ്കാരത്തിന്...
വളാഞ്ചേരി:   മലപ്പുറം വളാഞ്ചേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രത്യേക സംഘം ഇന്ന് അന്വേഷണം ആരംഭിക്കും. തിരൂർ ഡിവൈഎസ്‌പി കെ സുരേഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. രണ്ട് വനിതാ പോലീസുകാരുൾപ്പെടെയുള്ള പതിനൊന്നംഗ സംഘം ദേവികയുടെ ബന്ധുക്കളുടെയും സ്കൂൾ അധികൃതരുടെയും മൊഴിയെടുക്കും.ജില്ലയിൽ ഓൺലൈൻ പഠന സംവിധാനം ഇല്ലാത്ത കുട്ടികൾക്ക് എട്ടാം തിയ്യതിക്കു മുൻപായി സൗകര്യം ഉറപ്പ് വരുത്തുമന്ന് ജില്ലാ കലക്ടർ കെ ഗോപാല കൃഷ്ണൻ അറിയിച്ചു. കൂടാതെ ദേവികയുടെ വീട്ടിൽ...
മുംബൈ:   110 കിലോമീറ്റര്‍ വേഗതിയില്‍ വീശിയടിച്ച നിസര്‍ഗ ചുഴലിക്കാറ്റ് മുംബൈ തീരപ്രദേശങ്ങളിൽ കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയാണ് കടന്നുപോയത്. കാറ്റിന്റെ തീവ്രത വെളിപ്പെടുത്തുന്ന ചില ദൃശ്യങ്ങള്‍ ദേശീയ ദുരന്ത നിവാരണ സേന ഡയറക്ടര്‍ ജനറല്‍ സത്യ നാരായാണ പ്രധാൻ ട്വിറ്ററിലൂടെ പുറത്തുവിട്ടു. നിസര്‍ഗ ആദ്യമായി തീരംതൊട്ട അലിബാഗിൽ മരങ്ങളും മറ്റു കടപുഴകി വീണ് വീടുകളും വാഹനങ്ങളും തകര്‍ന്നു.നിർമ്മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിൽ നിന്ന് സിമന്റ് കട്ടകൾ കുടിലിനു മുകളിൽ വീണ് മൂന്നു പേർ മരിച്ചതായും റിപ്പോർട്ടുണ്ട്. എന്നാൽ ഗുജറാത്തിൽ ചുഴലിക്കാറ്റ് കാര്യമായ നാശനഷ്ടമുണ്ടായിട്ടില്ല.
തിരുവനന്തപുരം:   സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കാലവർഷത്തിന്റെ ശക്തി കുറയുമെന്ന് കാലാവസ്ഥാവിദഗ്ദ്ധരുടെ വിലയിരുത്തല്‍. എന്നാല്‍, ജൂൺ പകുതിയോടെ വീണ്ടും മഴ കനക്കുമെന്നും മുന്നറിയിപ്പുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നും ഇതോടെ കാലവര്‍ഷം വീണ്ടും ശക്തമാകുമെന്നുമാണ് വിലയിരുത്തല്‍. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.കാറ്റിന്റെ വേഗം 45 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന്...
വാഷിംഗ്‌ടൺ:   ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം 65 ലക്ഷം പിന്നിട്ടു. 3,87,000 ത്തിലധികം ആളുകൾ മരണപ്പെട്ടതായും 31,64,253 പേർ ഇതുവരെ രോഗമുക്തി നേടിയതായും ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അമേരിക്കയിൽ കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ ഇരുപതിനായിരത്തിലധികം കൊവിഡ് കേസുകളും ആയിരത്തി ഒരുന്നൂറിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്തു. ബ്രസീലിലും റഷ്യയിലും ഉയർന്ന കൊവിഡ് നിരക്ക് തന്നെയാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. എന്നാൽ ഇറ്റലി, യുകെ, തുടങ്ങി രാജ്യങ്ങളിൽ രോഗ ബാധിതരുടെ എണ്ണം കുറഞ്ഞു.
തിരുവനന്തപുരം:   സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കണമെന്ന ശക്തമായ ആവശ്യം പരിഗണിച്ച് ഇന്ന് മതമേലധ്യക്ഷന്മാരുമായി മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ചർച്ച നടത്തും. ചർച്ചയിൽ ഉയരുന്ന നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചായിരിക്കും കേന്ദ്രത്തിന് ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് നൽകുക. ആരാധനാലയങ്ങൾ തുറന്നാലും സാമൂഹിക അകലം അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ കർശനമായി ഉറപ്പാക്കുമെന്നാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. ലോക്ക്ഡൗണില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് നല്‍കിയതിന് പിന്നാലെയാണ് ആരാധനാലയങ്ങൾ തുറക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നുവന്നത്.
ന്യൂഡല്‍ഹി:   കേന്ദ്ര പ്രതിരോധ സെക്രട്ടറി അജയ് കുമാറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെയാണ് ഇദ്ദേഹത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടൊപ്പം ആരോഗ്യമന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച‍തും ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഇതേത്തുടർന്ന് ഔദ്യോഗിക യോഗങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാക്കാന്‍ ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി.പ്രതിരോധ സെക്രട്ടറി അജയ് കുമാറിന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹവുമായി സമ്പർക്കം പുലർത്തിയ മുപ്പതോളം പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പ്രാഥമിക കോണ്‍ടാക്ട് ലിസ്റ്റില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഉള്‍പ്പെടെ...
ന്യൂഡല്‍ഹി:   രാജ്യത്ത് ആശങ്ക പടര്‍ത്തി കൊവിഡ് രോഗികള്‍ അതിവേഗം കുതിച്ചുയരുന്നു. ഒറ്റദിവസം കൊണ്ട് രോഗം ബാധിക്കുന്നവരുടെ എണ്ണം 9000 കടന്നു. ഇന്നലെ മാത്രം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 9,304 കൊവിഡ് കേസുകളാണ്.ഒരു ദിവസത്തിനിടെ ഇത്രയധികം രോഗബാധിതര്‍ ഇതാദ്യമാണ്. 260 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണം 6,075 ആയി. രാജ്യത്തെ ആകെ രോഗബാധിതര്‍ രണ്ട് ലക്ഷത്തി പതിനാറായിരത്തി തൊള്ളായിരത്തി പത്തൊമ്പതായി ഉയര്‍ന്നു.വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ച മഹാരാഷ്ട്രയില്‍ ആകെ...
വാഷിങ്ടണ്‍: വാഷിങ്ടണിലെ ഇന്ത്യന്‍ എംബസിക്ക് പുറത്തുള്ള മഹാത്മാ ഗാന്ധിയുടെ പ്രതിമ അജ്ഞാതര്‍ നശിപ്പിച്ചു. പോലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്ലോയിഡിന്റെ നീതിക്കുവേണ്ടിയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്തവരാണ് പ്രതിമ നശിപ്പിച്ചതെന്നാണ് വിവരം. സംഭവത്തില്‍ യുഎസ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ ജോര്‍ജ് ഫ്ലോയിഡിനെ കൊന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധം എട്ടാം ദിവസവും തുടരുകയാണ്. ഫ്ലോയിഡിന്റെ ജന്മനഗരമായ ടെക്‌സസിലെ ഹൂസ്റ്റണാണ് ഏറ്റവുംവലിയ പ്രതിഷേധത്തിന് സാക്ഷ്യംവഹിച്ചത്. ഫ്ലോയിഡിന്റെ ബന്ധുക്കളും പങ്കുചേര്‍ന്നു. കര്‍ഫ്യൂ ലംഘിച്ച് പതിനായിരങ്ങളാണ് തെരുവിലിറങ്ങിയത്.