വായന സമയം: < 1 minute
ന്യൂഡല്‍ഹി:

 
കൊവിഡ് വ്യാപനം തടയാന്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ലോക മഹായുദ്ധ കാലഘട്ടത്തേക്കാള്‍ മോശമായിട്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ഇന്ത്യയിലെ സാധാരണക്കാരെ വളരെ പരിതാപകരമായിട്ടാണ് ലോക്ഡൗണ്‍ ബാധിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് പ്രതിസന്ധിയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയും സംബന്ധിച്ച് ബജാജ് ഓട്ടോ മാനേജിങ് ഡയറക്ടര്‍ രാജീവ് ബജാജുമായി നടത്തിയ ഓണ്‍ലൈന്‍ സംവാദത്തിലാണ് രാഹുലിന്റെ വിമര്‍ശനം. രാജ്യത്തെ സാധാരണക്കാരുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

ലോക്ക്ഡൗണിൽ അധികാരം മുഴുവൻ കേന്ദ്രസർക്കാരിൽ കേന്ദ്രീകരിച്ചതായി രാഹുൽ ​ഗാന്ധി വിമര്‍ശിച്ചു. കൊവിഡിനെ ഫലപ്രദമായി നേരിടാൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകണമെന്നാണ് കോൺ​ഗ്രസ്സിന്റെ നിലപാടെന്നും രാഹുൽ ​ഗാന്ധി വ്യക്തമാക്കി.

അതേസമയം, കൊവിഡിനെ പ്രതിരോധിക്കാൻ രാജ്യം അടച്ചിട്ട നടപടി തെറ്റായിപ്പോയെന്ന് രാജീവ് ബജാജും അഭിപ്രായപ്പെട്ടു. ഇത്തരം അടച്ചു പൂട്ടൽ ലോകത്ത് എവിടെയും കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisement