Thu. Apr 25th, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കാസർകോട് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂർ 1 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. ഇതിൽ 16 പേ‍ർ മഹാരാഷ്ട്രയിൽ നിന്നും, 5 പേർ തമിഴ്നാട്ടിൽ നിന്നും, ഡൽഹിയിൽ നിന്ന് വന്ന മൂന്ന് പേർക്കും, തെലങ്കാന, കർണാടക, ആന്ധ്രാപ്രദേശ് നിന്ന് വന്ന ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഒൻപത് പേർ വിദേശത്ത് നിന്ന് വന്നവരാണ്. എന്നാൽ മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ഇന്ന് പത്ത് പേർ രോഗമുക്തി നേടുകയും ചെയ്തു. ഇതോടൊപ്പം വിദേശങ്ങളിൽ മരിച്ച മലയാളികളുടെ എണ്ണം 173 ആയെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അവരുടെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് 13 സ്ഥലങ്ങളെ കൂടി ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയതോടെ സംസ്ഥാനത്ത് ആകെ ഹോട്ട്സ്പോട്ടുകൾ 81 ആയി.

By Athira Sreekumar

Digital Journalist at Woke Malayalam