24 C
Kochi
Sunday, August 9, 2020

Daily Archives: 23rd May 2020

ന്യൂഡല്‍ഹി:രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പരിരക്ഷിക്കാന്‍  കടമ നിര്‍വഹിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് വ്യക്തമായി റിസര്‍വ് ബാങ്ക് പറയണമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ധനമന്ത്രിയുമായ പി ചിദംബരം ആവശ്യപ്പെട്ടു. കൊവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍  ധനപരമായ നടപടികള്‍ കൈക്കൊള്ളാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ധനമന്ത്രി നിര്‍മല സീതാരാമനേയും ചിദംബംരം വിമര്‍ശിച്ചു. 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജില്‍ പുനര്‍വിചിന്തനം നടത്തണം. ജിഡിപിയുടെ 10 ശതമാനമെന്ന് സര്‍ക്കാര്‍ വിശേഷിപ്പിച്ച ഉത്തേജന പാക്കേജ് ഒരു...
തിരുവനന്തപുരം: നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ള 216  കൊവിഡ് രോഗികളിൽ  202 പേരും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയവരാണ്. 98 പ്രവാസികളും ബാക്കി 104 പേർ മഹാരാഷ്ട്ര അടക്കമുള്ള മറ്റ് സംഥാനങ്ങളിൽ നിന്ന് എത്തിയവരുമാണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. പ്രവാസികൾ അടക്കമുള്ളവർ ഇനിയും വരാനുണ്ടെന്നിരിക്കെ കേസുകൾ കൂടുമെന്ന് തന്നെയാണ് സർക്കാരിന്റെ വിലയിരുത്തൽ. സമ്പർക്കത്തിലൂടെ നിലവിൽ രോഗം പകർന്നിട്ടുള്ളത് ആരോഗ്യ പ്രവർത്തകരടക്കം 14 പേർക്കാണ്. എന്നാൽ കേസുകൾ കൂടുന്നതിൽ അല്ല, ജാഗ്രത പാളുന്നതിലാണ്...
തിരുവനന്തപുരം: ഇന്നലെ പുലർച്ചെ മുതൽ പെയ്ത ശക്തമായ മഴയിൽ തിരുവനന്തപുരത്തെ തീരദേശ മേഖലയായ അടിമലത്തുറ, അമ്പലത്തുമൂല എന്നിവിടങ്ങളിലെ നൂറിലധികം വീടുകളിൽ വെള്ളംകയറി.  വെള്ളംകയറിയ പ്രദേശങ്ങൾ എം.വിൻസെന്റ് എംഎൽഎ സന്ദർശിച്ച് സ്ഥിഗതികൾ വിലയിരുത്തി. മഴ ഏറ്റവും കൂടുതൽ ബാധിച്ച വിഴിഞ്ഞം-കോട്ടുകാൽ ഭാഗത്തുള്ള തീരദേശ മേഖലകളിൽ  അഗ്നിരക്ഷാസേനാംഗങ്ങളുടെ നേതൃത്വത്തിൽ വെള്ളം പമ്പുചെയ്ത് കടലിലേക്ക് ഒഴുക്കി. വെള്ളത്തിനൊപ്പം പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും ഒഴുകിവരുന്നതിനാൽ ഈ  പ്രദേശത്ത് പകർച്ചവ്യാധി സാധ്യതയും നിലനിൽക്കുന്നുണ്ട്.കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ കനത്ത...
ചെന്നൈ: മദ്രാസ് ഹൈക്കോടതിയിലെ ദളിത് വിഭാഗത്തിൽപ്പെട്ട ജഡ്ജിമാര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ രാജ്യസഭ എംപിയും ഡിഎംകെ സംഘടനാ സെക്രട്ടറിയുമായ ആർ എസ് ഭാരതിയെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. ലോക്സഭാ എം പി ദയാനിധി മാരനെതിരെയും കേസെടുത്തിട്ടുണ്ട്. പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരമാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ഫെബ്രുവരി 14 ന് ചെന്നൈയിലെ ഡിഎംകെ യുവജനവിഭാഗത്തിന്റെ ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയതിനെ തുടർന്നാണ് നടപടി.
ബെയ്‍ജിംഗ്: കൊവിഡ് വൈറസിനെതിരെ പോരാടാൻ രൂപപ്പെടുത്തിയ വാക്സിന്‍ പരീക്ഷണത്തിന്‍റെ ആദ്യഘട്ടം വിജയകരമാണെന്നും 108 പേരിൽ പരീക്ഷണം നടത്തിയെന്നും ചൈനീസ് ഗവേഷകർ. പരീക്ഷിച്ച ഭൂരിപക്ഷം പേർക്കും രോഗപ്രതിരോധ ശേഷി നൽകിയെന്നാണ് ചൈന അവകാശപ്പെടുന്നത്. ആദ്യ ഘട്ട പരീക്ഷണത്തിന്‍റെ ഫലം അന്താരാഷ്ട്ര ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ചതായാണ് റിപ്പോർട്ട്. എന്നാൽ വാക്സിൻ പൂർണ്ണ വിജയമെന്ന് പറയാൻ ഇനിയും പരീക്ഷണങ്ങൾ ആവശ്യമാണെന്നും ഗവേഷകർ വ്യക്തമാക്കി.അതേസമയം ഇന്ന് ചൈനയില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജനുവരിയില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയ ശേഷം ഇതാദ്യമായാണ് ചൈനയില്‍...
ന്യൂഡല്‍ഹി:ലോകത്താകമാനം കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം മൂന്ന് ലക്ഷത്തി നാല്‍പ്പതിനായിരം കടന്നു. രോഗബാധിതരാകട്ടെ 53 ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ അയ്യായിരത്തിലധികം പേരാണ് ലോകമാകമാനം വെെറസ് ബാധിച്ച് മരിച്ചത്. ഒരു ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം പതിനാറര ലക്ഷത്തിലേക്ക് അടുക്കുകയാണ്.അമേരിക്കയില്‍ ഒറ്റ ദിവസം കൊണ്ട് ആയിരത്തി ഇരുന്നൂറ്റി എണ്‍പത്തി മൂന്ന് പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ തൊണ്ണൂറ്റി ഏഴായിരത്തി അറുന്നൂറ്റി നാല്‍പ്പത്തി...
ന്യൂഡല്‍ഹി:രാജ്യത്ത് 24 മണിക്കൂറിനിടെ ആറായിരത്തി അറുന്നൂറ്റി അമ്പത്തി നാല് പേര്‍ക്ക് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഒരു ദിവസത്തിനിടെ ആദ്യമായിട്ടാണ് ഇത്രയധികം പേര്‍ക്ക് രാജ്യത്ത് രോഗം ബാധിക്കുന്നത്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം കടന്നു. 24 മണുിക്കൂറിനുള്ളില്‍ കൊവിഡില്‍  137 പേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായതോടെ  രാജ്യത്തെ ആകെ മരണം 3,720 ആയി.മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍...
ന്യൂഡല്‍ഹി:ലോക്ക്ഡൗണ്‍ കാരണം നിരവധി കഷ്ടതകള്‍ അനുഭവിച്ച കുടിയേറ്റ തൊഴിലാളികളെ സംരക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാമായിരുന്നുവെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. അന്തർ സംസ്​ഥാന തൊഴിലാളികളുടെ പ്രശ്​നങ്ങൾ കൈകാര്യം ചെയ്​തത്​ വളരെ മോശമായാണ്​. തൊഴിലാളികളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത്​ സർക്കാരുകളുടെ ചുമതലയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ പോലൊരു രാജ്യത്ത്​ കേന്ദ്രസർക്കാറിന്​ പരിമിതമായ പങ്കാണുള്ളത്​. എന്നാൽ സംസ്​ഥാന, പ്രാദേശിക, ജില്ലാ തലങ്ങളിൽ ഓരോ തൊഴിലാളിയെയും പരിപാലിക്കാൻ കുറെ കൂടി മെച്ചപ്പെട്ട...
ന്യൂഡല്‍ഹി:മലേറിയയുടെ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍റെ ഉപയോഗം കൊവിഡ് -19രോഗ ബാധയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ആണ് കൊവിഡ് പ്രതിരോധത്തിന് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഫലപ്രദമെന്ന് കണ്ടെത്തിയത്.  ഇതേ തുടര്‍ന്ന്, മരുന്നിന്റെ ഉപയോഗം വിപുലീകരിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദേശം ഐസിഎംആര്‍ പുറത്തിറക്കി. ഐസിഎംആര്‍ നടത്തിയ മൂന്ന് പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. കൊവിഡ് ബാധ തടയുന്നതിനായി അര്‍ദ്ധസൈനികര്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക്  പ്രതിരോധ ചികിത്സയുടെ ഭാഗമായി മരുന്ന് നല്‍കാനും നിര്‍ദേശമുണ്ട്.
കര്‍ണാടക:കേരളത്തിൽ നിന്നുള്ളവര്‍ക്ക് കർണാടകത്തിൽ നിർബന്ധിത സർക്കാർ നിരീക്ഷണം ഇല്ല. ഇവര്‍ പതിനാല് ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞാല്‍ മതി. ക്വറാന്റീന്‍ സംബന്ധിച്ച്  കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗ നിര്‍ദേശത്തിലാണ് ഇളവ്. രോഗവ്യാപനം കൂടുതലുള്ള  മഹാരാഷ്ട്ര, ഗുജറാത്ത്‌, തമിഴ്നാട്, ഡല്‍ഹി, രാജസ്ഥാൻ, മധ്യപ്രദേശ്  എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ നിര്‍ബന്ധമായും കര്‍ണാടകയില്‍ 7 ദിവസത്തെ സര്‍ക്കാര്‍ നിരീക്ഷണത്തില്‍ കഴിയണം. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരോട് 14 ദിവസം ഹോം ക്വാറന്റീന്‍ ആവശ്യപ്പെടും.