Sat. Apr 20th, 2024
ചെന്നൈ:

മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജിമാര്‍ക്കെതിരെ മോശം പരാമർശം നടത്തിയതിനെ തുടർന്ന് അറസ്റ്റിലായ രാജ്യസഭാ എംപിയും ഡിഎംകെ സംഘടനാ സെക്രട്ടറിയുമായ ആര്‍ എസ് ഭാരതിക്ക് ചെന്നൈ മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകി. കേസ് ഇനി പരിഗണിക്കുന്നതുവരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഫെബ്രുവരി 14 ന് ചെന്നൈയിലെ ഡിഎംകെ യുവജനവിഭാഗത്തിന്റെ ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ ജഡ്ജിമാർക്കെതിരെ ദളിത് വിരുദ്ധ പരാമർശം നടത്തിയത്തിന് പിന്നാലെ നടന്ന അന്വേഷണത്തിലാണ് ആർ എസ് ഭാരതിക്കെതിരെയും ലോക്സഭാ എം പി ദയാനിധി മാരനെതിരെയും കേസെടുടുക്കുന്നത്. പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരമാണ് നടപടി.

By Athira Sreekumar

Digital Journalist at Woke Malayalam