Thu. Apr 18th, 2024
അബുദാബി:

യുഎഇയിലെ അജ്മാനിൽ ചികിത്സയിലിരിക്കെ മരിച്ച പത്തനംതിട്ട സ്വദേശി ജയചന്ദ്രൻ പിള്ള അടക്കം മൂന്ന് മലയിലകളാണ് കൊവിഡ് ബാധിച്ച് ഗൾഫിൽ മരണപ്പെട്ടത്. പയ്യന്നൂർ, തൃശ്ശൂർ സ്വദേശികളാണ് മരിച്ച മറ്റ് രണ്ട് പേർ. ഇതോടെ ഗൾഫിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം 98 ആയി ഉയര്‍ന്നു. നിലവിൽ 1,63,644 രോഗബാധിതരാണ് ഗൾഫിൽ ചികിത്സയിൽ കഴിയുന്നത്. ഒമാനില്‍ രണ്ട് മലയാളികളുള്‍പ്പെടെ 20 വിദേശികളും മരണപ്പെട്ടു.

By Athira Sreekumar

Digital Journalist at Woke Malayalam