Fri. Mar 29th, 2024
കൊച്ചി:

കൊവിഡ് മഹാമാരിയെത്തുടർന്ന് കുടുങ്ങിക്കിടന്ന 186 പ്രവാസികളെ ലണ്ടന്‍-കൊച്ചി എഐ 130 വിമാനത്തില്‍ ഇന്ന് കേരളത്തിലെത്തിച്ചു. പത്ത് വയസില്‍ താഴെയുള്ള 9 കുട്ടികളും 24 ഗര്‍ഭിണികളും മുതിര്‍ന്ന പൗരന്‍മാരും ഉൾപ്പടെ 93 പേര്‍ പുരുഷന്‍മാരും 93 പേര്‍ സ്ത്രീകളുമാണ് ഇന്ന് തിരികെയെത്തിയത്. ഇവരിൽ 123 പേരെ വിവിധ ജില്ലകളിലെ കൊവിഡ് കെയര്‍ സെന്ററുകളിലും 63 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. ഇത് കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള അഞ്ച് യാത്രക്കാരും വിമാനത്തിലുണ്ടായിരുന്നു.

എറണാകുളം- 38, തിരുവനന്തപുരം- 25, കോട്ടയം- 22, തൃശൂര്‍– 22, കണ്ണൂര്‍– 13, കോഴിക്കോട്- 13, പാലക്കാട്– 10, മലപ്പുറം– 9, ആലപ്പുഴ– 8, കൊല്ലം- 8, പത്തനംത്തിട്ട– 7, വയനാട്- 4, ഇടുക്കി– 1, കാസര്‍ഗോഡ്– 1 എന്നിങ്ങനെയാണ് ഓരോ ജില്ലകളിലെയും പ്രവാസികൾ തിരികെയെത്തിയ കണക്ക്.

By Athira Sreekumar

Digital Journalist at Woke Malayalam