Fri. Apr 19th, 2024

തിരുവനന്തപുരം:

കൊവിഡ് പ്രതിരോധത്തിന്റെ ആദ്യ ഘട്ടത്തില്‍ സൃഷ്ടിച്ച 3770 തസ്തികകള്‍ക്ക് പുറമെ  2948 പുതിയ താല്‍ക്കാലിക തസ്തികകള്‍ കൂടി ആരോഗ്യ വകുപ്പില്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ പേര്‍ എത്തുന്ന സാഹചര്യത്തിലാണ് തസ്തിക സൃഷ്ടിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡോക്ടര്‍മാര്‍, നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍, ജെഎച്ച്ഐമാര്‍, ജെപിഎച്ചുമാര്‍, ക്ലീനിംഗ് ജീവനക്കാര്‍ എന്നിവര്‍ അടക്കം ഉള്‍പ്പെടുന്ന 21 തസ്തികയാണ് സൃഷ്ടിക്കുക. കൊവിഡ് ആശുപത്രി, കൊവിഡ് സെന്റര്‍ എന്നിവിടങ്ങളിലെല്ലാം ഇവരെ നിയമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

By Binsha Das

Digital Journalist at Woke Malayalam