31 C
Kochi
Wednesday, August 12, 2020

Daily Archives: 2nd May 2020

പ്യോംഗ്യാംങ്: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് നിരവധി വാർത്തകൾ വന്നുക്കൊണ്ടിരിക്കെ അദ്ദേഹം പൊതുവേദിയിൽ എത്തിയതായി ഉത്തരകൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ പുതിയ വളം ഫാക്ടറി അദ്ദേഹം ഉത്‌ഘാടനം ചെയ്തു എന്ന പേരിൽ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. കിമ്മിന്റ ആരോഗ്യനനില ​ഗുരുതരമാണെന്നും മസ്തിഷ്‌ക മരണം സംഭവിച്ചെന്നും അടക്കം നിരവധി വാർത്തകളാണ് യുഎസ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങൾ പുറത്തുവിട്ട വാർത്തകൾ. ഉത്തരകൊറിയയുടെ സ്ഥാപകനായ കിമ്മിന്റെ മുത്തച്ഛന്റെ ജന്മദിന വാര്‍ഷികാഘോഷങ്ങളില്‍ കിമ്മിന്റെ അസാന്നിധ്യമാണ് അദ്ദേഹത്തിന്...
ന്യൂഡല്‍ഹി:രാജ്യത്ത് കൊവിഡ് വ്യാപനം തടയാനായി പ്രഖ്യാപിച്ച  ലോക്ഡൗണ്‍ നീണ്ടുപോകുകയാണെങ്കില്‍  മഹാമാരിയേക്കാള്‍ കൂടുതല്‍ പട്ടിണി മരണങ്ങളുണ്ടാകുമെന്ന് ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തി. കൊറോണവൈറസിനോട് നാം പൊരുത്തപ്പെടണം. ഏറ്റവും ദുര്‍ബലരായവരെ സംരക്ഷിക്കുന്നതിനിടയില്‍ പ്രാപ്തിയുള്ളവരെ ജോലിയിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്നും മൂര്‍ത്തി പറഞ്ഞു. രാജ്യത്തിന് ഇനിയുമേറെക്കാലം ഈ അവസ്ഥയിൽ തുടരാനാവില്ല. മറ്റു വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ രോഗം ബാധിച്ചവരുടെ എണ്ണം വളരെ കുറവാണ്. വിവിധ കാരണങ്ങളാല്‍ പ്രതിവര്‍ഷം ഒമ്പത് ദശലക്ഷം...
തിരുവനന്തപുരം: നിലവിലുള്ള സംസ്ഥാനത്തെ ഉറവിടം കണ്ടെത്താനാകാത്ത കൊവിഡ് കേസുകളും സമൂഹവ്യാപന സാധ്യതയും പരിശോധിക്കാനായി ആരോഗ്യവകുപ്പിന്റെ കീഴിൽ  പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് പഠനം തുടങ്ങി. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകൾക്ക് മുൻഗണന നൽകിയാണ് പരിശോധനകൾ നടക്കുന്നത്. ജില്ലകളിൽ ഇതിനായുള്ള കമ്മിറ്റികൾ രൂപീകരിച്ച ശേഷം യോഗം ചേർന്നിരുന്നു.റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇപ്പോൾ സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്ന 102 പേരിൽ പതിനഞ്ചുപേർക്ക് രോഗ ബാധ ഉണ്ടായത് എങ്ങനെയെന്ന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. പോത്തൻകോട് മരിച്ച അബ്ദുൾ അസീസിന്റെയും മഞ്ചേരിയിൽ മരണപ്പെട്ട പിഞ്ചു കുഞ്ഞിന്റെയും വൈറസ്...
കുവെെത്ത് :രാജ്യത്ത് കുടുങ്ങികിടക്കുന്ന പൊതുമാപ്പ് കിട്ടിയ ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലേക്ക് എത്തിക്കാന്‍ തയ്യാറാണെന്ന് കുവെെത്ത് സര്‍ക്കാര്‍ ഇന്ത്യയെ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി ഇന്ത്യയിലെ കുവൈത്ത് എംബസി കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് കത്ത് നൽകിയിട്ടുണ്ട്.  രജിസ്ട്രേഷന്‍ പൂർത്തിയാക്കിയ ആറായിരത്തിലേറെ ഇന്ത്യക്കാരാണ് വിവിധ ക്യാമ്പുകളിൽ നാട്ടിലേക്കുള്ള വിമാനത്തിനായി കാത്തിരിക്കുന്നത്. നേരത്തെ, യുഎഇയും ഇത്തരമൊരു വാഗ്ദാനം മുന്നോട്ട് വെച്ചിരുന്നു.  
ഡൽഹി: രാജ്യത്താകമാനം കൊവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ചതിനെ തുടർന്നുള്ള സാഹചര്യങ്ങൾ വിലയിരുത്താൻ ഇന്ന് കേന്ദ്രം യോഗം ചേരും. അതിഥി തൊഴിലാളികള്‍ക്ക് പ്രത്യേക തീവണ്ടികള്‍ അനുവദിച്ച ശേഷമുള്ള സ്ഥിതിയും ഇന്ന് വിലയിരുത്തിയേക്കുമെന്നാണ് സൂചന. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിലുള്ള മന്ത്രിമാരുടെ സമിതി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കും.ലോക്ക് ഡൗൺ നീട്ടിയ ശേഷമുള്ള പ്രധാനമന്ത്രിയുടെ അഭിസംബോധന ഇനി എപ്പോഴെന്നും ഇന്ന് അറിഞ്ഞേക്കും. കൊവിഡിനെ തുടർന്ന് പ്രതിസന്ധിയിലായിരിക്കുന്ന രാജ്യത്തിൻറെ സാമ്പത്തിക സ്ഥിതിയെ തിരിച്ചുകൊണ്ടുവരാനുള്ള പദ്ധതികളെ...
തിരുവനന്തപുരം:നിയന്ത്രണങ്ങളോടെ ബസ് സർവ്വീസ് നടത്താന്‍ കഴിയില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ സംസ്ഥാന സർക്കാരിനെ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ ബസ് സര്‍വീസുകള്‍ നടത്തിയാല്‍ നഷ്ടം ഇരട്ടിപ്പിക്കുമെന്നാണ് ബസുടമകള്‍ പറയുന്നത്. ഇക്കാര്യങ്ങൾ സംസ്ഥാന സർക്കാരുമായി ചർച്ച ചെയ്യുമെന്നും അവർ അറിയിച്ചിട്ടുണ്ട്.ഗ്രീന്‍ സോണുകളില്‍ ബസ് സര്‍വീസ് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ 50 ശതമാനം ആളുകളെ മാത്രമേ ബസുകളില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുകയുള്ളു.സംസ്ഥാനത്ത് ആകെ 12000 സ്വകാര്യ ബസുകളാണ്...
ന്യൂഡല്‍ഹി:ലോകത്താകമാനം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തി മുപ്പത്തി ഒമ്പതിനായിരത്തി അറന്നൂറ്റി നാലായി. വെെറസ് ബാധിതര്‍ മുപ്പത്തി നാല് ലക്ഷം കവിഞ്ഞു. അമേരിക്കയില്‍ ആഴ്ചകളായി തുടര്‍ന്നുവരുന്ന സ്ഥിതിയില്‍ ഇപ്പോഴും മാറ്റമില്ല. ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി രണ്ട് പേരാണ് കഴിഞ്ഞ 24 മണിക്കൂറില്‍ അമേരിക്കയില്‍ മരിച്ചത്. ഇതോടെ ആകെ മരണം അറുപത്തി അയ്യായിരത്തി എഴുന്നൂറ്റി നാല്‍പ്പത്തി എട്ടായി ഉയര്‍ന്നു. കൊവിഡ് രോഗികളുടെ എണ്ണം യുഎസ്സില്‍ പതിനൊന്ന് ലക്ഷത്തിലെത്തി. അതേസമയം, ഗള്‍ഫില്‍...
ന്യൂഡല്‍ഹി:ഇന്ത്യയില്‍ കൊവിഡ് വെെറസ് ബാധിതരുടെ എണ്ണം മുപ്പത്തി ഏഴായിരത്തി മുന്നൂറ്റി മുപ്പത്തി ആറായി.  24 മണിക്കൂറിനുള്ളില്‍ 2000ല്‍ അധികം കേസുകളും 71 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരത്തി ഇരുന്നൂറ്റി പതിനെട്ടായി. ഒമ്പതിനായിരത്തി തൊള്ളായിരത്തി അമ്പത് പേരാണ് ഇതുവരെ രോഗമുക്തരായത്. കൊറോണ ഏറ്റവും കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്നത് മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ്, തമിഴ്‌നാട്...