Sat. Apr 20th, 2024

ന്യൂഡല്‍ഹി:

ലോകത്താകമാനം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തി മുപ്പത്തി ഒമ്പതിനായിരത്തി അറന്നൂറ്റി നാലായി. വെെറസ് ബാധിതര്‍ മുപ്പത്തി നാല് ലക്ഷം കവിഞ്ഞു. അമേരിക്കയില്‍ ആഴ്ചകളായി തുടര്‍ന്നുവരുന്ന സ്ഥിതിയില്‍ ഇപ്പോഴും മാറ്റമില്ല. ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി രണ്ട് പേരാണ് കഴിഞ്ഞ 24 മണിക്കൂറില്‍ അമേരിക്കയില്‍ മരിച്ചത്. ഇതോടെ ആകെ മരണം അറുപത്തി അയ്യായിരത്തി എഴുന്നൂറ്റി നാല്‍പ്പത്തി എട്ടായി ഉയര്‍ന്നു. കൊവിഡ് രോഗികളുടെ എണ്ണം യുഎസ്സില്‍ പതിനൊന്ന് ലക്ഷത്തിലെത്തി. 

അതേസമയം, ഗള്‍ഫില്‍ കൊവിഡ് ബാധിതരുടെ എണ്ണം അറുപത്തി ഒന്നായിരം കവിഞ്ഞു. 35 മലയാളികള്‍ ഉള്‍പ്പെടെ 342 പേരാണ് ഗള്‍ഫില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

 

By Binsha Das

Digital Journalist at Woke Malayalam