Reading Time: < 1 minute

ന്യൂഡല്‍ഹി:

ഇന്ത്യയില്‍ കൊവിഡ് വെെറസ് ബാധിതരുടെ എണ്ണം മുപ്പത്തി ഏഴായിരത്തി മുന്നൂറ്റി മുപ്പത്തി ആറായി.  24 മണിക്കൂറിനുള്ളില്‍ 2000ല്‍ അധികം കേസുകളും 71 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരത്തി ഇരുന്നൂറ്റി പതിനെട്ടായി. ഒമ്പതിനായിരത്തി തൊള്ളായിരത്തി അമ്പത് പേരാണ് ഇതുവരെ രോഗമുക്തരായത്. കൊറോണ ഏറ്റവും കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്നത് മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ്. ഗുജറാത്തിൽ മരിച്ചവരുടെ എണ്ണം 236 ആയി. 485 പേരാണ് മഹാരാഷ്ട്രയില്‍ മരണപ്പെട്ടത്. 

Advertisement