Fri. Apr 19th, 2024
തിരുവനന്തപുരം:

നിലവിലുള്ള സംസ്ഥാനത്തെ ഉറവിടം കണ്ടെത്താനാകാത്ത കൊവിഡ് കേസുകളും സമൂഹവ്യാപന സാധ്യതയും പരിശോധിക്കാനായി ആരോഗ്യവകുപ്പിന്റെ കീഴിൽ  പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് പഠനം തുടങ്ങി. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകൾക്ക് മുൻഗണന നൽകിയാണ് പരിശോധനകൾ നടക്കുന്നത്. ജില്ലകളിൽ ഇതിനായുള്ള കമ്മിറ്റികൾ രൂപീകരിച്ച ശേഷം യോഗം ചേർന്നിരുന്നു.

റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇപ്പോൾ സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്ന 102 പേരിൽ പതിനഞ്ചുപേർക്ക് രോഗ ബാധ ഉണ്ടായത് എങ്ങനെയെന്ന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. പോത്തൻകോട് മരിച്ച അബ്ദുൾ അസീസിന്റെയും മഞ്ചേരിയിൽ മരണപ്പെട്ട പിഞ്ചു കുഞ്ഞിന്റെയും വൈറസ് ഉറവിടം ഇപ്പോഴും അവ്യക്തമാണ്. സമൂഹ വ്യാപനസാധ്യത തള്ളിക്കളയാനാകാത്ത സാഹചര്യം കൂടി കണക്കിലെടുത്താണ് പുതിയ പഠനം.

By Athira Sreekumar

Digital Journalist at Woke Malayalam