വായന സമയം: < 1 minute

തിരുവനന്തപുരം:

ലോക്ഡൗണിനെ തുടര്‍ന്ന് പൂര്‍ണമായും നിര്‍ത്തിവെച്ച സിനിമാ മേഖലയ്ക്ക് ഇളവുകളുമായി സംസ്ഥാന സര്‍ക്കാര്‍. പരമാവധി അഞ്ച് പേർക്ക് ചെയ്യാവുന്ന, സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ മെയ് നാല് മുതൽ ആരംഭിക്കാൻ സാസംകാരിക മന്ത്രി എ കെ ബാലൻ അനുമതി നല്‍കി. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനമെടുത്തത്.

ഡബ്ബിങ്ങ്, സംഗീതം, സൗണ്ട് മിക്‌സിങ്ങ് എന്നീ ജോലികൾ തിങ്കളാഴ്ച്ച മുതൽ ആരംഭിക്കാം. ജോലികൾ പുനഃരാരംഭിക്കുന്നതിനു മുമ്പ്  സ്റ്റുഡിയോകൾ അണുവിമുക്തമാക്കണം.  സർക്കാർ നിർദ്ദേശിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം.  മാസ്‌ക് ധരിക്കുക, കൈകൾ അണുവിമുക്തമാക്കുക, സാമൂഹ്യ അകലം തുടങ്ങിയവ കർശ്ശനമായി പാലിച്ചു വേണം സ്റ്റുഡിയോ ജോലികൾ പുനഃരാരംഭിക്കുവാനെന്നും മന്ത്രി അറിയിച്ചു.

 

 

 

Advertisement