വായന സമയം: < 1 minute

തിരുവനന്തപുരം:

സംസ്ഥാനത്ത് കൊവിഡ് സമൂഹ വ്യാപന ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം അപകടനില തരണം ചെയ്തെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കൊറോണ അവലോകന യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ലോക്ക്ഡൗണിലെ കടുത്ത നിയന്ത്രണങ്ങൾ ഫലം കണ്ടു. ലോക്ക്ഡൗൺ നീട്ടൽ സംബന്ധിച്ചുള്ള സംസ്ഥാനത്തിന്റെ മാർ​ഗനിർദ്ദേശങ്ങൾ ഉടൻ പുറപ്പെടുവിക്കുമെന്നും മുഖ്യമന്ത്രി  അറിയിച്ചു. കേന്ദ്ര നിർദ്ദേശം അനുസരിച്ച് സംസ്ഥാനത്തിന്റെ സവിശേഷത കണക്കിലെടുത്ത് നിയന്ത്രണം നടപ്പാക്കുമെന്നാണ്  മുഖ്യമന്ത്രി പറഞ്ഞത്.

Advertisement