Thu. Mar 28th, 2024

ന്യൂഡല്‍ഹി:

കൊവിഡ് വെെറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നോര്‍ക്ക ഏര്‍പ്പെടുത്തിയ പ്രത്യേക വെബ്സെെറ്റില്‍  ഇതുവരെ രജിസ്റ്റര്‍ ചെയ്തത് മൂന്നുലക്ഷത്തി ഇരുപതിനായിരത്തി നാനൂറ്റി അറുപത്തി മൂന്ന് പേര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ജയില്‍മോചിതരായ 748 പേര്‍ അടക്കമുള്ളവരാണ്നോര്‍ക്ക വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അമ്പത്തി ആറായിരത്തി ഒരുന്നൂറ്റി പതിനാല് പേര്‍ തൊഴില്‍ നഷ്ടമായതിനെ തുടര്‍ന്നാണ് സ്വന്തം നാട്ടിലേക്ക് മടങ്ങുന്നത്. നാട്ടിലേക്ക് മടങ്ങാനുള്ള കാരണങ്ങള്‍ പ്രവാസികള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

By Binsha Das

Digital Journalist at Woke Malayalam