25 C
Kochi
Wednesday, August 4, 2021

Daily Archives: 28th April 2020

ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ആയിരത്തി അഞ്ഞൂറ്റി നാൽപ്പത്തി മൂന്ന് കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗബാധിതരുടെ എണ്ണം ഇരുപത്തി ഒൻപതിനായിരത്തി നാന്നൂറ്റി മുപ്പത്തി അഞ്ചായി. കൊവിഡ് മരണനിരക്ക് തൊള്ളായിരത്തി മുപ്പത്തി നാലയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.  ദില്ലിയിൽ കൊവിഡ് ബാധിതതരായ ആരോഗ്യ പ്രവർത്തകരുടെ എണ്ണവും കൂടുകയാണ്. വിവിധ ആശുപത്രികളിലായി രോഗ ബാധിതരുടെ  എണ്ണം 233 ആയി. അതേസമയം കൊവിഡ് പ്രതിരോധമാർഗ്ഗങ്ങൾ ചർച്ച ചെയ്യാൻ ബ്രിക്സ്...
തിരുവനന്തപുരം: പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പടെയുളളയുള്ള ആശുപത്രികളിലെ ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ മാസ്‌ക്കുകളും വ്യക്തിഗത സുരക്ഷ ഉപകരണങ്ങളുമെത്തിക്കാന്‍ ആരോഗ്യ സെക്രട്ടറിയുടെ അടിയന്തര നിര്‍ദേശം. ആരോഗ്യപ്രവർത്തകർക്ക് കൂട്ടത്തോടെ വൈറസ് ബാധ സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തിലാണിത്.  വ്യക്തിഗത സുരക്ഷ ഉപകരണങ്ങള്‍ ലഭിക്കുന്നില്ലെന്നും ഉള്ളവയ്ക്ക് ഗുണമില്ലെന്നും നേരത്തെ ആരോപണമുയർന്നിരുന്നു.  വിദേശത്തുനിന്നുള്‍പ്പടെ എത്തുന്നവരെ കണ്ട് വിവരശേഖരണം നടത്തുന്ന ആശാ വർക്കർമാർക്കും ആവശ്യത്തിന് സുരക്ഷാ ഉപകരണങ്ങൾ ലഭിക്കുന്നില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു.അതേസമയം, ഹരിയാനയിലെ  അംബാലയിൽ കൊവിഡ് രോഗലക്ഷണങ്ങളോടെ മരിച്ച...
കോട്ടയം: ആറ് ദിവസത്തിനിടയിൽ 17 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ റെഡ് സോണായി പ്രഖ്യാപിച്ച കോട്ടയം ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി.  ജില്ലയിലെ 7 പഞ്ചായത്തുകളും കോട്ടയം മുനിസിപ്പാലിറ്റിയിലെ 7 വാർഡുകളും തീവ്രബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിരിക്കുകയാണ്.  ജില്ലയിൽ മൂന്ന് ദിവസത്തേക്ക് അവശ്യ സർവീസുകൾക്ക് മാത്രമാണ് പ്രവർത്തനാനുമതി. ഒപ്പം പോലീസ് പരിശോധനയും കർശനമാക്കിയിട്ടുണ്ട്.നിരീക്ഷണത്തിൽ അല്ലാതിരുന്ന ആളുകൾക്ക് കൂടി അതിവേഗം രോഗം പടർന്ന സാഹചര്യത്തിൽ  കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് കൂടുതൽ മെഡിക്കൽ...
സമ്പൂര്‍ണ്ണ ലോക്ക്ഡൗണുകളും, കര്‍ശന നിയന്ത്രണങ്ങളും അവലംബിച്ച് ലോകമാകമാനം കൊവിഡ് 19 എന്ന മഹാമാരിക്കെതിരെ പൊരുതുകയാണ്. ഈ അടിയന്തര സാഹചര്യത്തില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ പലതും ഒരു നിര്‍ണ്ണായക തീരുമാനം നടപ്പിലാക്കിയിട്ടുണ്ട്- ശാരീരിക അകലം കണക്കിലെടുത്ത് തടവുപുള്ളികളെ ജയില്‍മോചിതരാക്കുക എന്നതാണത്.ഇന്ത്യയിലെ ജയിലുകളില്‍ പ്രതികള്‍ തിങ്ങിപ്പാര്‍ക്കുന്നത്, രോഗം പടരാനുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഏഴ് വര്‍ഷത്തില്‍ കൂടുതല്‍ തടവനുഭവിക്കുന്ന പ്രതികളെ പരോളില്‍ വിടാന്‍ സുപ്രീം കോടതി സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതു സംബന്ധിച്ച...