25 C
Kochi
Wednesday, August 4, 2021

Daily Archives: 28th April 2020

കൊച്ചി: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള പ്രത്യേക ഉത്തരവ്  കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തു. സർക്കാർ ഉത്തരവ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ട് മാസത്തേക്ക് കോടതി സ്റ്റേ അനുവദിച്ചത്. എല്ലാവരുടെയും സഹകരണം വേണ്ട അസാധാരണമായ സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്, എന്നാൽ ശമ്പളം അവകാശമാണെന്ന് പറഞ്ഞ കോടതി ഇതൊരു നിയമപ്രശ്നമാണെന്നും അതിനെ നിയമപരമായി മാത്രമേ കാണാനാവൂ എന്നും വ്യക്തമാക്കി.സർക്കാർ ഉദ്യോഗസ്ഥരുടെ ആറ് ദിവസത്തെ ശമ്പളം വീതം അ‌ഞ്ചു മാസം പിടിക്കാനുള്ള ഉത്തരവിനെതിരെ എയ്ഡഡ് സ്കൂൾ അ‌ധ്യാപകരുടെയും കെഎസ്ഇബി, കെഎസ്ആർടിസി...
ദില്ലി: മെയ് അവസാനത്തോടെ കൊവിഡ് പരിശോധനയ്ക്ക് ആവശ്യമായ ആര്‍ടി-പിസിആര്‍ കിറ്റുകളും ആന്റിബോഡി ടെസ്റ്റ് കിറ്റുകളും ഇന്ത്യയ്ക്ക് പ്രാദേശികമായി നിര്‍മിക്കാന്‍ കഴിയുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധനൻ. ഇതിനിവേണ്ട എല്ലാ നടപടികളും പുരോഗമിക്കുകയാണെന്നും ഐസിഎംആറിന്റെ അനുമതി കൂടി ലഭിച്ചാൽ നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മെയ് 31-നകം പ്രതിദിനം ഒരു ലക്ഷം ടെസ്റ്റുകള്‍ നടത്തുക എന്ന ലക്ഷ്യം പൂര്‍ത്തികരിക്കാന്‍ ഇതിലൂടെ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് ഹർഷ് വർധൻ പറഞ്ഞു. രാജ്യത്ത് നിലവിൽ നൂറിലധികം പേഴ്സണല്‍ പ്രൊട്ടക്റ്റീവ്...
ഐസ്വാൾ: രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറസിങ് ചർച്ചയിൽ സംസാരിച്ചതൊന്നും തനിക്ക് മനസ്സിലായില്ലെന്ന് മിസോറാം മുഖ്യമന്ത്രി. ചർച്ച ഹിന്ദിയിലായിരുന്നുവെന്നും ഹിന്ദി തനിക്ക് ഒരക്ഷരം പോലും മനസിലാവില്ലെന്നും മുഖ്യമന്ത്രി സോറംതംഗ പറഞ്ഞതായി ദേശീയ മാധ്യമമായ ദി ഇന്ത്യൻ എക്സ്പ്രസ്സ് ആണ് റിപ്പോർട്ട് ചെയ്തത്. തർജമ ചെയ്തതിൽ പ്രധാനമന്ത്രിയുമായുള്ള ആശയവിനിമയം കൃത്യമായില്ലെന്ന ആശങ്കയിലാണ് അദ്ദേഹം.പ്രധാനമന്ത്രിയുമായി നടന്ന മീറ്റിങ്ങിന് പിന്നാലെ അഭിപ്രായം ചോദിച്ചപ്പോഴാണ് സോറംതംഗ ആശയവിനിമയം കൃത്യമായി നടന്നില്ലെന്ന് വ്യക്തമാക്കിയതെന്നാണ്...
ഇടുക്കി:താന്‍ കൊവിഡ് നിരീക്ഷണത്തിൽ കഴിയുകയാണെന്ന വാർത്ത നിഷേധിച്ച് പീരുമേട് എംഎൽഇ ഇഎസ് ബിജിമോൾ. മന്ത്രി എംഎം മണി, ബിജിമോൾ  എംഎല്‍എ നിരീക്ഷണത്തിലാണെന്ന് മാധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെയാണ് ഫെയ്സ്ബുക്ക് ലെെവിലൂടെ അവര്‍ രംഗത്തുവന്നത്.ക്വാറന്‍റെെനില്‍ ഇരിക്കേണ്ട യാതോരു വിധസാഹചര്യവും ഇപ്പോള്‍  ഇല്ലെന്നും ഇത്തരം വാർത്തകൾ നിർഭാഗ്യകരമാണെന്നും ബിജിമോൾ പറഞ്ഞു. ആളുകളെ പരിഭ്രാന്തിയിലാക്കുന്ന ഇത്തരം വാർത്തകൾ പടർത്തരുതെന്നും എംഎല്‍എ അഭ്യര്‍ത്ഥിച്ചു.‘പൊതുപ്രവര്‍ന്നപരംഗത്ത് നില്‍ക്കുന്ന ആളാണ് ഞാന്‍. നാളെ രോഗം വരില്ല എന്നൊന്നും പറയാന്‍ പറ്റില്ല. കൊവിഡ് സ്ഥിരീകരിച്ച...
മുംബെെ:കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശം നർത്തിയ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ മുംബൈ പൊലീസ് 12 മണിക്കൂര്‍ ചോദ്യംചെയ്തു. സെന്‍ട്രല്‍ മുംബൈയിലെ എന്‍എം ജോഷി മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു നടപടി.മഹാരാഷ്ട്ര ഊര്‍ജ മന്ത്രി നിതിന്‍ റാവത്ത് നല്‍കിയ പരാതിയില്‍ നാഗ്പൂര്‍ പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തുതത്. സോണിയക്കെതിരെ നടത്തിയ അപകീര്‍ത്തിപരമായ പരാമര്‍ശത്തില്‍ അര്‍ണബിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യത്തുടനീളമുള്ള നിരവധി...
ന്യൂഡല്‍ഹി:വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് മുങ്ങിയ വജ്രവ്യാപാരി മെഹുൽ ചോക്സി ഉൾപ്പെടെയുള്ള 50 പേരുടെ വായ്പ ബാങ്കുകള്‍ എഴുതിത്തള്ളിയെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. 2019 സെപ്റ്റംബർ 30 വരെയുള്ള കണക്കുകൾ പ്രകാരം ഇത്തരത്തില്‍ 68,607 കോടി രൂപയുടെ വായ്പകൾ എഴുതിത്തള്ളിയതായാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ആര്‍ബിഐ മറുപടി നല്‍കിയത്.ആർടിഐ പ്രവർത്തകൻ സാകേത് ഗോഖലെ ഫെബ്രുവരി 16ന് നല്‍കിയ അപേക്ഷയിലാണ് ആർബിഐ മറുപടി നൽകിയിരിക്കുന്നത്. ചോക്സി, മല്യ ഉള്‍പ്പെടെയുള്ള 50 പേരുടെ പേരിലുള്ള വായ്പകളുടെ നിജസ്ഥിതിയെന്താണെന്നാണ് ഇദ്ദേഹം...
ഇടുക്കി:ഇടുക്കി ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചെന്നു മന്ത്രി എംഎം മണി. ജില്ലയില്‍ പ്രതീക്ഷിക്കാത്ത നിലയാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതി ഗുരുതരമായ സാഹചര്യത്തില്‍ ആളുകള്‍ സംഘം ചേരരുതെന്നും, മാസ്ക് ധരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.പീരുമേട് എംഎല്‍എ ഇഎസ്‌ ബിജിമോളും നിരീക്ഷണത്തിലാണെന്ന് മന്ത്രി വ്യക്തമാക്കി.  രണ്ട് ദിവസം മുന്‍പ് കൊവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍ക്കൊപ്പം ഏലപ്പാറയില്‍ ഒരു യോഗത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് എംഎല്‍എയെ നിരീക്ഷണത്തിലാക്കിയത്. അതേസമയം, ഇടുക്കിയില്‍ തൊടുപുഴ നഗരസഭാംഗം അടക്കം മൂന്നുപേര്‍ക്ക് ...
ഡൽഹി: ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ നാവികസേനയും സജ്ജമായി. കേന്ദ്ര സർക്കാർ നിർദ്ദേശത്തെ തുടർന്ന് മൂന്ന് യുദ്ധക്കപ്പലുകളാണ് സേന സജ്ജമാക്കിയിരിക്കുന്നത്.  സർക്കാർ നിർദ്ദേശം ലഭിച്ചാലുടൻ ഇവ ഗൾഫ് രാജ്യങ്ങളിലേക്ക് പുറപ്പെടും.  ഈ മൂന്നു കപ്പലുകൾക്ക് പുറമെ നാവികസേനയുടെ പക്കലുള്ള എട്ട് ടാങ്ക് ലാൻഡിങ് കപ്പലുകളില്‍ ആറെണ്ണം കൂടി ഇതിനായി വിനിയോഗിക്കാൻ പദ്ധതിയുണ്ട്.
തിരുവന്തപുരം:സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ വേനല്‍ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് പത്തനംതിട്ടയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ 11 സെന്റീമീറ്റര്‍ വരെ മഴ പെയ്യും. മലയോരമേഖളയിലുള്ളവര്‍ കൂടുതല്‍ ശ്രദ്ധ പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മണിക്കൂറില്‍ നാല്പത് കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.
വാഷിംഗ്‌ടൺ: ഉത്തര കൊറിയൻ ഭരണാധികാരിയായ കിം ജോങ് ഉൻ മരണപ്പെട്ടുവെന്നതടക്കമുള്ള അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ ഇതേകുറിച്ച് സുപ്രധാന വെളിപ്പെടുത്തലുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി.  കിം ജോങ് ഉൻ തന്റെ അടുത്ത സുഹൃത്താണെന്നും അദ്ദേഹത്തിന്റെ ആരോ​ഗ്യ സ്ഥിതിയെക്കുറിച്ച് തനിക്ക് വ്യക്തമായി അറിയാമെന്നും വൈകാതെ നിങ്ങളും അറിയുമെന്നുമാണ് ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെ തുറന്ന് പറഞ്ഞത്.  ഏപ്രിൽ 15ന് നടന്ന മുൻ ഉത്തര കൊറിയൻ ഭരണാധികാരി കൂടിയായ ഉന്നിന്റെ മുത്തച്ഛന്റെ...