Sat. Apr 27th, 2024
തിരുവനന്തപുരം:

ഒരു കൊവിഡ് രോഗികൾ പോലും കഴിഞ്ഞദിവസങ്ങളിൽ ചികിത്സയിൽ ഇല്ലാതിരുന്നതിനെ തുടർന്ന് ഗ്രീൻ സോൺ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്ന ഇടുക്കി കോട്ടയം ജില്ലകളെ വീണ്ടും ഓറഞ്ച് സോണിൽ ഉൾപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്ന് ഇവിടെ വീണ്ടും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണിത്. ഇതോടെ സംസ്ഥാനത്തെ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ നാല് ജില്ലകൾ റെഡ് സോണിലും മറ്റ് 10 ജില്ലകളും ഓറഞ്ച് സോണിലും ആയി. റെഡ്സോണായി കരുതുന്ന ജില്ലകളിൽ ഇപ്പോഴുള്ള നിന്ത്രണങ്ങൾ തുടരുമെന്നും ഓറഞ്ച് സോണിലെ ഹോട്സ്പോട്ടുകൾ കണ്ടെത്തി ജില്ലാ ഭരണകൂടം സീൽ ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ചില സ്ഥലങ്ങളിൽ എങ്കിലും ലോക്ക് ഡൗണിന് ഇളവുകൾ നൽകിയാലും വയോധികരുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് 60 വയസിന് മുകളിലുള്ളവർ താത്കാലികമായി മാറി നിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

By Arya MR