Wed. Apr 24th, 2024
വാഷിങ്ടൺ:

 
ഗ്രീന്‍കാര്‍ഡിനപേക്ഷിച്ചവരുടെ കുടിയേറ്റം താത്കാലികമായി നിര്‍ത്തിവച്ചുകൊണ്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. 2 മാസത്തേക്കു പുതിയ ഗ്രീൻ കാർഡ് അനുവദിക്കില്ല. അതുകഴിഞ്ഞ് വേണ്ടി വന്നാൽ വിലക്ക് പുതുക്കിയേക്കും.

തൊഴിൽ വിസയിലെത്തുന്ന താത്കാലിക ജീവനക്കാരെ തീരുമാനം ബാധിക്കില്ല. അമേരിക്കന്‍ സമ്പദ്ഘടന തുറക്കുന്നതോടെ തൊഴിലില്ലാത്ത സ്വന്തം പൗരന്മാര്‍ക്ക് ആദ്യ ജോലി സാധ്യതകള്‍ ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് ട്രംപ് ഉത്തരവില്‍ ഒപ്പുവെച്ചുകൊണ്ട് വ്യക്തമാക്കി. 

By Binsha Das

Digital Journalist at Woke Malayalam