32 C
Kochi
Monday, April 12, 2021

Daily Archives: 22nd April 2020

തിരുവനന്തപുരം:കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒരു മാസത്തെ ശമ്പളം കെെമാറണമെന്ന നിര്‍ദേശത്തിന് ബദല്‍ മാര്‍ഗ്ഗം കണ്ടെത്തി. ഒരു മാസത്തെ ശമ്പളം ഒരുമിച്ച് പിടിക്കുന്നതിന് പകരം ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസമായി ഉദ്യോഗസ്ഥരില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് പിടിക്കും. സാലറി ചലഞ്ചിനെതിരെ എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണ് ധനമന്ത്രി തോമസ് ഐസക് മന്ത്രിസഭാ യോഗത്തില്‍ ബദല്‍ മാര്‍ഗം അവതരിപ്പിച്ചത്.ആറു ദിവസത്തെ ശമ്പളം അഞ്ച് മാസത്തോളം പിടിക്കുമ്പോള്‍...
അമേരിക്ക:അമേരിക്കയില്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ  താത്ക്കാലിക കുടിയേറ്റ വിലക്ക് 60 ദിവസത്തേക്ക് നീട്ടിവെച്ചതായി പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി പരിഗണിച്ചാകും ഇതുസംബന്ധിച്ച് കൂടുതല്‍ തീരുമാനം കെെക്കൊള്ളുകയെന്നും ട്രംപ് വ്യക്തമാക്കി. വിദേശികള്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി കൊണ്ടുള്ള എക്സിക്യുട്ടീവ് ഉത്തരവില്‍ ഉടന്‍ ഒപ്പിടുമെന്നായിരുന്നു ട്രംപ് കഴിഞ്ഞ ദിവസം  ട്വീറ്റ് ചെയ്തത്. അമേരിക്കന്‍ പൗരന്മാരുടെ തൊഴില്‍ സംരക്ഷണം ലക്ഷ്യമിട്ടാണ് ഇത്തരത്തില്‍ കുടിയേറ്റം നിര്‍ത്തിവെയ്ക്കുന്നതെന്നായിരുന്നു  പ്രസിഡന്‍റിന്‍റെ വിശദീകരണം.അതേസമയം, കുടിയേറ്റ വിലക്ക്...
കോഴിക്കോട്: തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കൊപ്പം ട്രെയിനില്‍ യാത്ര ചെയ്‍ത കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ട് ഹൗസ് സര്‍ജന്മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാർച്ചിൽ ദില്ലിയിലേക്ക് വിനോദയാത്ര പോയ പത്തംഗ സംഘം തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കൊപ്പമാണ് ട്രെയിനിൽ തിരികെ എത്തിയത്. തിരിച്ചെത്തിയ ഇവർ മെഡിക്കല്‍ കോളേജിന് സമീപമുള്ള ഒരു വീട്ടില്‍ ക്വാറന്‍റൈനില്‍ കഴിയുകയായിരുന്നു.എന്നാൽ ക്വാറന്‍റൈന്‍ പൂര്‍ത്തിയായതിനാൽ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരിൽ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇരുവരെയും മെഡിക്കൽ കോളേജിലെ വാർഡിലേക്ക് മാറ്റിയിരിക്കുകയാണ്. ഇത് കൂടാതെ  ഹൗസ് സര്‍ജന്മാരുടെ പരിശോധന നടത്തിയ ആറ് മെഡിക്കല്‍ കോളേജ്...
ന്യൂഡല്‍ഹി:കൊവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ ലോക് ഡൗണ്‍ ഒരു മാസത്തേക്ക് അടുക്കുമ്പോള്‍ ചില മേഖലകള്‍ക്കുകൂടി  ഇളവ് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. സാമൂഹിക അകലം പാലിച്ചുകൊണ്ടാവണം ഈ ഇളവുകള്‍ നടപ്പാക്കേണ്ടത്. ഭക്ഷ്യ സംസ്കരണ കേന്ദ്രങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. ഇലക്ട്രിക് ഫാന്‍ കടകള്‍, വിദ്യാര്‍ഥികളുടെ പഠനസംബന്ധമായ പുസ്തകങ്ങളും മറ്റും വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്കും തുറന്ന് പ്രവര്‍ത്തിക്കാം.  ഇതോടൊപ്പം മൊബെെല്‍ റീചാര്‍ജ് കേന്ദ്രങ്ങളെയും ഇളവുകളുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ന്യൂഡല്‍ഹി:കൊവിഡിനെതിരായ പോരാട്ടത്തിൽ ജൂൺ, ജൂലൈ മാസങ്ങൾ നിർണായകമാണെന്ന് നീതി ആയോ​ഗ് മുന്നറിയിപ്പ് നൽകി. കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ഡൗണിന്‍റെ ഫലങ്ങള്‍  ഈ മാസങ്ങളില്‍ വ്യക്തമാകുമെന്നും നീതി ആയോഗ് സൂചന നല്‍കി.  നീതി ആയോ​ഗ് അം​ഗം വികെ പോളാണ് ഇക്കാര്യം പറഞ്ഞത്. അതേസമയം, ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് വന്‍ ഇടിവുണ്ടാകുമെന്നും  നീതി ആയോഗ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ന്യൂഡല്‍ഹി:ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയഞ്ചി ലക്ഷത്തി അമ്പത്തി ഏഴായിരം കടന്നു.  വെെറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം  ഒരു ലക്ഷത്തി എഴുപത്തി ഏഴായിരത്തി അറുന്നൂറ്റി നാല്‍പത്തി ഒന്നായി. അമേരിക്കയിലിപ്പോൾ എട്ട് ലക്ഷത്തി പതിനാറായിരത്തിലധികം വൈറസ് ബാധിതരുണ്ട്. യുഎസില്‍ മാത്രം മരിച്ചവരുടെ എണ്ണം നാല്‍പത്തി നാലായിരത്തി എണ്ണൂറ്റി നാല്‍പ്പത്തി അഞ്ചായി. ഇന്നലെ മാത്രം   ഇവിടെ രണ്ടായിരത്തി എഴുന്നൂറ്റി അമ്പത്തി ഒന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമായി.സ്‌പെയിനില്‍ 430 ഉം ഇറ്റലിയില്‍ 534 ഉം...
ന്യൂഡല്‍ഹി:രാജ്യത്ത് ഇതുവ രെ പത്തൊമ്പതിനായിരത്തി തൊള്ളായിരത്തി എണ്‍പത്തി നാല്  കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 50 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 640 ആയി ഉയര്‍ന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോ​ഗികളുള്ള മഹാരാഷ്ട്രയിൽ രോ​ഗികളുടെ എണ്ണം അയ്യായിരത്തി ഇരുന്നൂറ്റി പതിനെട്ടായി. ഇതുവരെ മൂവായിരത്തി എണ്ണൂറ്റി അറുപത്തി ഒമ്പത് പേര്‍ കൊവിഡ് രോ​ഗത്തിൽ നിന്നും മുക്തി നേടിയിട്ടുണ്ട്.അതേസമയം, മുംബൈയിൽ...
#ദിനസരികള്‍ 1101   (ഈ കുറിപ്പ് രാമചന്ദ്രഗുഹയുടെ India After Gandhi എന്ന പുസ്തകത്തിലെ Leftward Turns എന്ന അധ്യായത്തിന്റെ ഭാഷാവിഷ്കാരമാണ്. ഈ അധ്യായത്തില്‍ പരാമര്‍ശിക്കുന്ന വിവരങ്ങളുടെ ചരിത്രപരമായ പ്രാധാന്യമാണ് ഇത്തരമൊരു ശ്രമത്തിന് പ്രേരകമായത്.)ഓരോ ലോകസഭ മണ്ഡലത്തേയും സാംസ്കാരികമായും സാമൂഹ്യപരമായും സമീപിച്ചു കൊണ്ട് പ്രസ്തുത വിഷയത്തില്‍ അവഗാഹമുള്ളവര്‍ നടത്തിയ നല്ല പഠനങ്ങള്‍ എന്നത് 1967 ലെ പൊതു തിരഞ്ഞെടുപ്പിനെക്കുറിച്ച് ഉണ്ട്. ഇതു കാണിക്കുന്നത് ഇന്ത്യയിലെ തെരഞ്ഞെടുപ്പുകള്‍ കേവലം ഉപരിപ്ലവമായ ഒന്നാണ് എന്നല്ല....