25 C
Kochi
Wednesday, August 4, 2021

Daily Archives: 21st April 2020

വാഷിംഗ്‌ടൺ: ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ റിപ്പോർട്ട് പ്രകാരം അമേരിക്കയിൽ കൊവിഡ് ബാധിച്ച് ഇന്നലെ മാത്രം മരണപ്പെട്ടത് എണ്ണൂറോളം പേർ. ആറായിരത്തോളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും ആകെയുള്ള മരണസംഖ്യ നാല്‍പ്പത്തിയോരായിരം കടന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി താൽക്കാലികമായി വിദേശികൾക്ക് പ്രവേശനം വിലക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾസ് ട്രംപ് അറിയിച്ചു. അദൃശ്യ ശത്രുക്കളിൽ നിന്ന് അമേരിക്കൻ ജനതയെ രക്ഷിക്കാൻ വേണ്ടിയാണ് പുതിയ തീരുമാനമെന്നും തൊഴിൽ സംരക്ഷണം മറ്റൊരു കാരണമാണെന്നും...
ഡൽഹി: രാജ്യത്ത് ഇതുവരെ 18,601 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതായി കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ 14,751 പേരാണ് ചികിത്സയിൽ കഴിയുന്നത്. 590 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ 552 പേർക്കും ഗുജറാത്തിൽ 247 പേർക്കുമാണ് ഇന്നലെ മാത്രം വൈറസ് ബാധ കണ്ടെത്തിയത്.മാഹി, കുടക്, ഉത്തരാഖണ്ഡിലെ പൗരി ഗര്‍ഹ്വാള്‍ എന്നിവിടങ്ങളില്‍ 28 ദിവസമായി പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചിട്ടില്ലെന്നും ഗോവ കൊവിഡ് മുക്തമായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം ശുചീകരണ...
ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉൻ അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. ഹൃദയ സംബന്ധമായ അസുഖത്തിനായി നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം മസ്തിഷ്ക മരണം സംഭവിച്ചുവെന്നാണ് പല യുഎസ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്.ഹൃദയ സംബന്ധമായ രോഗത്തിന് കിം ചികിത്സയിലാണെന്ന് നേരത്തെ തന്നെ ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.കഴിഞ്ഞദിവസം, നടന്ന ഉത്തരകൊറിയയുടെ വാർഷികാഘോഷ ചടങ്ങിൽ ഉന്നിനെ കാണാതിരുന്നതോടെയാണ് അഭ്യൂഹങ്ങൾ പരന്നത്. ഉത്തരകൊറിയൻ സ്ഥാപകനായ ഉന്നിന്റെ മുത്തച്ഛന്റെ ജന്മവാർഷികമാണ് ഉത്തരകൊറിയൻ വാർഷികമായി ആചരിക്കുന്നത്.ഏപ്രിൽ 11ന് വര്‍ക്കേഴ്‌സ്...
#ദിനസരികള്‍ 1100   ഏതു കാലംമുതല്‍ക്കാണ് ടോം, ജെറി എന്നീ രണ്ടു അതിസുന്ദരന്മാരായ കുസൃതികളെ എനിക്ക് കൂട്ടിനു കിട്ടിയത്? കൃത്യമായി പറയുക അസാധ്യമാണ്. സ്കൂള്‍ കാലങ്ങളിലെ ടി വികളില്‍ ഇടക്കെപ്പോഴെങ്കിലും വന്നുകൊണ്ടിരുന്ന ചില മുറിക്കഷണങ്ങളായിരിക്കണം ഞാന്‍ ആദ്യമായി കണ്ടിട്ടുണ്ടാവുക. പോകെപ്പോകെ കാണാനുള്ള സാധ്യതകളേറി.ഇന്‍ര്‍നെറ്റ് വ്യാപകമായതോടെ ധാരാളമായി കണ്ടുതുടങ്ങി. ഇപ്പോഴും, ഈ മധ്യവയസ്സു ജീവിതകാലത്തിലും അവസരം കിട്ടിയാല്‍ ടോം ആന്റ് ജെറി എന്നില്‍ കൌതുകമാകും. അതുകൊണ്ട് എവിടെവെച്ചാണ് ഞാനും ടോമും ജെറിയും...