Sat. Jul 19th, 2025
ജനീവ:

 
ആഗോളതലത്തിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് മഹാമാരിയെ രാഷ്ട്രീയവത്കരിക്കരുതെന്നും ഈ സാഹചര്യത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള ഐക്യമാണ് പ്രധാനമെന്നും ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അഥാനോം ഗബ്രിയേസിസ്. കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ ലോകാരോഗ്യ സംഘടന ചൈനയോട് പക്ഷപാതം കാണിച്ചെന്നും ധനസഹായം നല്‍കുന്നത് നിര്‍ത്തിവെക്കുന്ന കാര്യം ആലോചിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിറം നോക്കിയല്ല പ്രവര്‍ത്തിക്കുന്നതെന്നും എല്ലാ രാജ്യങ്ങളെയും ഒരുപോലെയാണ് കാണുന്നതെന്നും ലോകാരോഗ്യസംഘടന മേധാവി കൂട്ടിച്ചേർത്തു.