ന്യൂഡൽഹി:

 
ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 5,734 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 5,095 രോഗികളുണ്ട്. 166 പേർ മരിച്ചു, ഒരാൾ രാജ്യം വിട്ടുപോയിട്ടുണ്ട്. 472 പേർ രോഗവിമുക്തരായിട്ടുണ്ട്.

ഏറ്റവും കൂടുതൽ കൊറോണ വൈറസ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. 1135 കൊവിഡ് രോഗികളുണ്ട്. 72 പേർ മരിച്ചിട്ടുണ്ട്. 117 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുംബൈയിൽ മുഖാവരണം നിർബന്ധമാക്കിയിട്ടുണ്ട്.

തമിഴ്‌നാട്ടിലെ കൊവിഡ് ബാധിതരുടെ എണ്ണം 738 ആണ്. എട്ടു പേർ ഇതുവരെ മരിച്ചിട്ടുണ്ട്. 21 പേർക്ക് രോഗം ഭേദമായി.

രാജസ്ഥാനിൽ 413 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Advertisement