Fri. Apr 26th, 2024
കോഴിക്കോട്:

വൈറ്റമിൻ സി ടാബ്‌ലറ്റുകൾക്ക് കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കാൻ കഴിയുമെന്ന നടൻ ശ്രീനിവാസന്റെ പ്രസ്താവനയ്‌ക്കെതിരെ ഡോക്ടമാരും സോഷ്യൽ മീഡിയയും രംഗത്ത്.  വൈറ്റമിൻ സി കൊവിഡിന് പ്രതിരോധം ആകുമെന്ന് പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ അഭിപ്രായപ്പെട്ടു എന്നാണ് മാധ്യമം പത്രത്തിൽ ശ്രീനിവാസൻ എഴുതിയ കുറിപ്പിൽ അദ്ദേഹം അവകാശപ്പെട്ടത്.  വൈറ്റമിന്‍ സി ശരീരത്തിലെ ജലാംശം ആല്‍ക്കലൈന്‍ ആക്കി മറ്റുവെന്നും ആൽക്കലൈനിൽ വൈറസിന് അതിജീവിക്കാൻ സാധിക്കില്ലെന്നുമാണ് ശ്രീനിവാസൻ കുറിച്ചത്.

അമേരിക്ക പോലുള്ള രാജ്യങ്ങൾക്ക് മരുന്ന് ഉണ്ടാക്കി വിൽക്കുന്നതിലാണ് താല്പര്യമെന്നും അതിനാലാണ് അവർ വിറ്റാമിൻ സിയുടെ പ്രതിരോധ ഗുണത്തെ തള്ളി പറയുന്നതെന്നും ശ്രീനിവാസൻ ആരോപിച്ചു. എന്നാൽ, ലോകാരോഗ്യ സംഘനയും നമ്മുട ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും  അതിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും ശ്രീനിവാസന്‍ ആരോപിച്ചു.

എന്നാൽ, ശ്രീനിവാസന്റെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഇപ്പോൾ ഉയരുന്നത്. ഇത് വ്യാജപ്രചാരണമാണെന്നും ഈ ഒരു സമയത്ത് ഇത്തരത്തിൽ ദയവ് ചെയ്ത് സാമൂഹ്യദ്രോഹം ചെയ്യരുതെന്നുമാണ് സോഷ്യൽ മീഡിയ വിമർശിക്കുന്നത്. ശ്രീനിവാസന്റെ പ്രസ്താവന സാമൂഹ്യദ്രോഹമാണെന്ന് ആരോഗ്യപ്രവർത്തകൻ ഡോക്ടര്‍ ജിനേഷ് പിഎസ് ഫേസ്ബുക്കിൽ കുറിച്ചു.

By Arya MR