Sat. Oct 5th, 2024
കോഴിക്കോട്:

 
പ്രശസ്ത സിനിമാ താരം ശശി കലിംഗ അന്തരിച്ചു. 59 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചയായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി അദ്ദേഹം ചികിത്സയിലായിരുന്നു. വി ചന്ദ്രകുമാർ എന്നാണ് യഥാര്‍ത്ഥ പേര്.

നാടകവേദിയില്‍ നിന്നുമാണ് അദ്ദേഹം സിനിമയിലേക്കെത്തിയത്. അഞ്ഞൂറിലധികം നാടകങ്ങളില്‍ അഭിനയിച്ച അദ്ദേഹം 1998–ല്‍ ആദ്യമായി കാമറയ്ക്കു മുന്നിലെത്തി. ‘തകരച്ചെണ്ട’യെന്ന സിനിമയില്‍ ആക്രിക്കച്ചവടക്കാരനായ പളനിച്ചാമിയായിട്ടായിരുന്നു അരങ്ങേറ്റം. പിന്നീട് ‘പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ എന്ന രഞ്ജിത്ത് ചിത്രത്തിലൂടെ വീണ്ടും വെളളിത്തിരയില്‍ തിരിച്ചെത്തി. ആമേൻ, അമർ അക്ബർ അന്തോണി, പ്രാഞ്ചിയേട്ടൻ ആൻഡ് ദ സെയിന്റ്, ഇന്ത്യൻറുപ്പി തുടങ്ങി ഇരുന്നൂറ്റമ്പതോളം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.