24 C
Kochi
Tuesday, December 7, 2021

Daily Archives: 2nd April 2020

കാസര്‍കോട്:   കാസര്‍കോട് ജില്ലയില്‍ വൈറസ് വ്യാപനം ഭീതി പരത്തുന്ന സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ കോളേജ് നാലുദിവസത്തിനകം കൊവിഡ് ആശുപത്രിയായി പ്രവര്‍ത്തനം തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൊവിഡ് 19 സ്ഥിരീകരിച്ച 300 പേരെ ചികിത്സിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്.വൈറസ് വ്യാപനം കണക്കിലെടുത്ത് ജില്ലയിലെ 6 പഞ്ചായത്തുകളിലെയും ഒരു നഗരസഭയിലെയും ചില പ്രദേശങ്ങളില്‍ പോലീസ് ഡബിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നലെ 24 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്....
തലപ്പാടി അതിര്‍ത്തി തുറന്നുനല്‍കണമെന്ന കേരള ഹൈക്കോടതി ഉത്തരവ് കാറ്റില്‍പറത്തി കര്‍ണാടക. ഇതിനോടകം ആറ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും കുലുങ്ങാത്ത തീരുമാനം കേരളത്തിന് ആശങ്ക സൃഷ്ടിക്കുന്നു.കർണാടകം അതിർത്തി കയ്യേറിയാണ് റോഡുകൾ അടച്ചതെന്ന സത്യവാങ്മൂലവുമായാണ് കേരളം ഹൈക്കോടതിയെ സമീപിച്ചത്. രോഗികളെ പോലും കടത്തിവിടാത്ത കര്‍ണാടകത്തിന്റെ നടപടി മനുഷ്യത്വരഹിതമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു.ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കായി അതിര്‍ത്തി തുറന്നുകൊടുക്കുമെന്നും, ഇതിനായി അതിർത്തിയിൽ ഡോക്ടറെ നിയമിക്കുമെന്നുമാണ് കേരള ഹൈക്കോടതി ഉത്തരവിന് പിന്നാലെ കര്‍ണാടക സ്വീകരിച്ച നിലപാട്.എന്നാല്‍, അതിര്‍ത്തി തുറക്കാനോ ഇത്തരത്തില്‍...
ഡൽഹി:   നിസാമുദ്ദീനിലെ മർക്കസ് കേന്ദ്രത്തിൽ നിന്നും മടങ്ങിയവരിലെ രോഗബാധയാണ് രാജ്യത്ത് കൊവിഡ് കേസുകൾ കൂടാൻ ഇടയാക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം. 1828 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്നലെ മാത്രം 437 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.41 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധയെ തുടർന്ന് മരണപ്പെട്ടത്. നിസാമുദ്ദീനിലെ മർക്കസ്സിൽ മത സമ്മേളനത്തിൽ പങ്കെടുത്ത, മുംബൈയിലെ ധാരാവിയില്‍ ബാലികാ നഗറിൽ നിന്നുള്ള അമ്പത്താറുകാരന്‍ മരണപ്പെട്ടത് ഏറെ ആശങ്ക സൃഷ്ടിക്കുന്നു. മരണശേഷമായിരുന്നു ഇയാളില്‍...
#ദിനസരികള്‍ 1081   1. തുടക്കം നാം ജീവിക്കുന്ന ഈ മഹാപ്രപഞ്ചത്തെക്കുറിച്ച് അറിഞ്ഞിട്ടേ ഇനി കാര്യമുള്ളു എന്ന വാശിയോടെ ഗോദയിലേക്ക് ഇറങ്ങുക. എന്താണ് ഈ പ്രപഞ്ചം? എങ്ങനെയാണ് അതുണ്ടായി വന്നത്? അതിനുമുമ്പ് എന്തായിരുന്നു? എപ്പോഴാണ് തുടക്കം? എങ്ങനെയാണ് ഒടുക്കം? എന്താണ് ഇതിനു ശേഷമുള്ളത്? ഇങ്ങനെ നിരവധി ചോദ്യങ്ങളാണല്ലോ നമ്മുടെ കൈവശമുള്ളത്.ആ ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം കിട്ടിയേ തീരൂ. അതുകൊണ്ടുതന്നെ ശരാശരിക്കാരനായ ഏതൊരു അന്വേഷകനേയും പോലെ നമ്മളും വിഖ്യാതരായ ശാസ്ത്രജ്ഞര്‍ എഴുതിയിരിക്കുന്ന പുസ്തകങ്ങളെയായിരിക്കും പ്രാഥമികമായും...
കാസർകോട്:   രോഗലക്ഷണങ്ങളില്ലാതെ തന്നെ കാസർക്കോട്ടുള്ള ഏഴുപേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. കാസർകോട് സ്വദേശികളായ ഇവർ ദുബായിയിൽ നിന്ന് നാട്ടിലെത്തിയതാണ്. ഗൾഫിൽ നിന്നെത്തിയ മുഴുവൻ പേരേയും കൊവിഡ് ബാധ നിർണ്ണയിക്കാനുള്ള പരിശോധനയ്ക്കു വിധേയരാക്കിയിരുന്നു. അതിനെത്തുടർന്നാണ് ലക്ഷണമില്ലാത്തവരിലും രോഗബാധ കണ്ടെത്തിയത്.