Wed. Jul 9th, 2025
തിരുവനന്തപുരം:

 
ലോക്ക്ഡൌൺ സമയത്തെ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേരള എപ്പിഡെമിക്സ് ഡിസീസസ് ഓര്‍ഡിനന്‍സ് പ്രകാരം കേസ്സെടുക്കും.

അടച്ചുപൂട്ടലുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കേരള എപ്പിഡെമിക്സ് ഡിസീസസ് ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ പ്രകാരം നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി.

കൊവിഡ്-19 പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തിലാണിത്.