Fri. Mar 29th, 2024

ന്യൂഡല്‍ഹി:

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്‍റെ പുതിയ സീസണില്‍ ഓരോ മത്സരത്തിനും സംസ്ഥാന അസോസിയേഷന് നല്‍കേണ്ട തുക ഉയര്‍ത്തിയതില്‍ ടീം ഉടമകള്‍ പ്രതിഷേധത്തില്‍. കഴിഞ്ഞ സീസണ്‍ വരെ ഓരോ മത്സരത്തിനും ടീം ഉടമകള്‍ 30 ലക്ഷം രൂപയായിരുന്നു സംസ്ഥാന അസോസിയേഷന്‍ നല്‍കേണ്ടിയിരുന്നു. ഇത്തവണ അത് 20 ലക്ഷം കൂട്ടി 50 ലക്ഷമാക്കി ഉയര്‍ത്തി. ടീമുകളോട് ചോദിച്ചല്ല ഈ തീരുമാനമെടുത്തതെന്നും ആരോപണമുണ്ട്. നേരത്തെ ടൂര്‍ണമെന്റിന്റെ സമ്മാനത്തുകയും ബിസിസിഐ വെട്ടിച്ചുരുക്കിയിരുന്നു.

By Binsha Das

Digital Journalist at Woke Malayalam