Thu. Mar 28th, 2024

ദക്ഷിണാഫ്രിക്ക:

വെടിക്കെട്ട് ബാറ്റ്സ്മാന്‍ എബി ഡിവില്ലിയേഴ്സ് ദക്ഷിണാഫ്രിക്കൻ ടീമിലേക്ക് മടങ്ങി എത്തുന്നു. ജൂണ്‍ ഒന്നിന് മുമ്പ് ടീമില്‍ ചേരുന്ന തരത്തില്‍ പദ്ധതി ആവിഷ്‌കരിക്കാന്‍ ഡിവില്ലിയേഴ്‌സിനോട് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍ നിര്‍ദേശം നല്‍കി.  ഈ വര്‍ഷം അവസാനം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ നിരയില്‍ കളിക്കുന്നതിനാണ് പ്രധാനമായും ഡിവില്ലിയേഴ്‌സിന്റെ മടങ്ങിവരവ്. 2018 മെയ് 23നാണ് ഡിവില്ലിയേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിരമിച്ചതിന് ശേഷവും ലീഗ് ക്രിക്കറ്റില്‍ സജീവമായിരുന്നു. 

By Binsha Das

Digital Journalist at Woke Malayalam