25 C
Kochi
Thursday, September 16, 2021

Daily Archives: 18th February 2020

കൊച്ചി: നടി രമ്യ നമ്പീശന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഹ്രസ്വചിത്രം അണ്‍ഹൈഡ് പുറത്തുവിട്ടു. മഞ്ജു വാര്യര്‍, വിജയ് സേതുപതി, കാര്‍ത്തിക് സുബ്ബരാജ് എന്നിവര്‍ ‌തങ്ങളുടെ സോഷ്യല്‍ മീഡിയ പേജു‌കളിലൂടെയാണ് വിഡിയോ പുറത്തുവിട്ടത്.  ഇഷ്ടമുള്ള വേഷം ധരിക്കാന്‍ പോലും ആശങ്കപ്പെടുന്ന, പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളുടെ അവസ്ഥയെയാണ് ചിത്രത്തില്‍ രമ്യ തുറന്നുകാട്ടുന്നത്. പ്രായം പോലും മാനദണ്ഡമല്ലാത്ത ഇത്തരം പീഡനകഥകളില്‍ വെളിപ്പെടുന്നത് പുരുഷന്റെ കഴിവില്ലായ്മയാണെന്ന് അണ്‍ഹൈഡ് പറഞ്ഞു വെയ്ക്കുന്നത്. എന്റെ ശരീരത്തില്‍ തൊടാന്‍ എന്റെ അനുവാദം വേണം എന്ന...
ന്യൂഡല്‍ഹി:ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.  സച്ചിൻ-സേവാഗ് ഓപ്പണിങ് കൂട്ടുക്കെട്ട് വീണ്ടും കളത്തിലിറങ്ങുന്നു. റോഡ് സേഫ്‌റ്റി വേൾഡ് സീരിസിനുള്ള ഇന്ത്യൻ ടീമിലാണ് ഇരുവരും ഒന്നിച്ചുകളിക്കുന്നത്. റോഡ് സേഫ്‌റ്റി വേൾഡ് സീരിസിനുള്ള ഇന്ത്യൻ ലെജൻഡ് ടീമിനെ പ്രഖ്യാപിച്ചു. സച്ചിനും സേവാഗും ഇന്നിങ്‌സ് ഓപ്പൺ ചെയ്യും. യുവരാജ് സിങ്, സഹീർ ഖാൻ, ഇർഫാൻ പത്താൻ എന്നിവരും ടീമിലുണ്ട്
ബെര്‍ലിന്‍ :2019ലെ  ഏറ്റവും മികച്ച കായിക താരത്തിനുള്ള പുരസ്‌കാരം ബ്രിട്ടീഷ് ഫോര്‍മുല വണ്‍ ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടണും അര്‍ജന്റൈന്‍ ഫുള്‍ബോള്‍ താരം ലയണല്‍ മെസിയും പങ്കിട്ടു. ഇതാദ്യമായാണ് ഒരു ലോറസ് പുരസ്‌കാരം രണ്ടു താരങ്ങള്‍ ചേര്‍ന്ന് പങ്കിടുന്നത്.ഫോര്‍മുല വണ്‍ മുന്‍ ചാമ്പ്യനാണ് ഹാമില്‍ട്ടണ്‍. മെസിയാകട്ടെ, ലോറസ് പുരസ്‌കാരം നേടുന്ന ആദ്യ ഫുള്‍ബോള്‍ താരവും. ജിംനാസ്റ്റിക്സിലെ അമേരിക്കന്‍ വിസ്മയം സിമോൺ ബൈല്‍സാണ് മികച്ച വനിതാതാരം. സ്പാനിഷ് ബാസ്കറ്റ് ബോൾ ടീം...
മുംബൈ: ഇപ്പോൾ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത് സണ്ണി ലിയോൺ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ്. സണ്ണിയുടെ പുറംതൊലി കീറി എടുക്കുന്നരീതിയിലുള്ളതാണ് ചിത്രം. തുകല്‍ ഉത്പന്നങ്ങളുടെ ഉപയോഗത്തിനെതിരെയുള്ള ക്യാംപെയ്‌നിന്റെ ഭാഗമായിട്ടാണ് താരത്തിന്റെ പോസ്റ്റ്. മൃഗസ്‌നേഹികളുടെ സംഘടനയായ പെറ്റയുമായി ചേര്‍ന്നാണ് സണ്ണി ലിയോണി പുതിയ ക്യാംപെയ്‌ന് തുടക്കമിട്ടത്. ലാക്‌മേ ഫാഷന്‍ വീക്കിനോട് അനുബന്ധിച്ചുള്ള സസ്‌റ്റൈനബിള്‍ ഫാഷന്‍ ഡേയിലാണ് താരം പരസ്യം പുറത്തുവിട്ടത്. നിങ്ങളുടെ ലെതര്‍ ബാഗും ഷൂവുമെല്ലാം മറ്റൊരുടേയെങ്കിലും തൊലിയായിരിക്കും, വേഗന്‍ ധരിക്കൂ...
കളമശ്ശേരി:കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല ഇലക്ട്രോണിക്സ് വകുപ്പിന്‍റെ നേതൃത്വത്തില്‍ സാങ്കേതിക ശിൽപ്പശാല സംഘടിപ്പിക്കുന്നു. 'റേഡിയോ ഫ്രീക്വൻസി ആശയ വിനിമയത്തിലെ പരിധികളും സർക്യൂട്ട് രൂപകൽപ്പനയും' എന്ന വിഷയത്തിൽ ഒരാഴ്ച്ചത്തെ  ശിൽപ്പശാലയാണ് സംഘടിപ്പിക്കുന്നത്. ഈ മാസം 27 മുതൽ മാർച്ച് 4 വരെ ഇലക്ട്രോണിക്സ് വകുപ്പിലാണ് ശിൽപ്പശാല. 21 വരെ രജിസ്റ്റർ ചെയ്യാം.
പറവൂര്‍:പറവൂര്‍  തെക്കേ നാലുവഴിക്ക് സമീപം കുടിവെള്ള വിതരണ പൈപ്പ് പൊട്ടി റോഡ് തകർന്നു.  ഇതേതുടര്‍ന്ന് റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു. 400 എം.എം. പ്രിമോ പൈപ്പാണ് പൊട്ടിയത്. കാലപ്പഴക്കം ഏറെയുള്ള പെെപ്പാണിത്. കഴിഞ്ഞ രണ്ടര വർഷം ചെയ്ത പ്രവൃത്തികളുടെ തുക വാട്ടർ അതോറിറ്റിയിൽനിന്ന്‌ ലഭിക്കാത്തതുമായി ബന്ധപ്പെട്ട്  കരാറുകാര്‍ സമരത്തിലാണ്. പൈപ്പ് നന്നാക്കാൻ ഇവര്‍ സന്നദ്ധരാകാത്ത സാഹചര്യത്തിൽ ഏഴിക്കര, കോട്ടുവള്ളി പഞ്ചായത്തുകളിലെ കുടിവെള്ള വിതരണം നിലച്ചിരിക്കുകയാണ്. 
കലൂര്‍:മോദിസര്‍ക്കാര്‍ രാജ്യത്തു നടപ്പാക്കാനുദ്ദേശിക്കുന്ന സിഎഎയും എൻആർസിയും സാധാരണ ജനങ്ങൾക്കെതിരായ യുദ്ധ പ്രഖ്യാപനമാണെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറൽ സെക്രട്ടറി എം. മുഹമ്മദലി ജിന്ന. ഇതിനെതിരായ സമരങ്ങൾ ലക്ഷ്യം കാണാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു.പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സ്ഥാപക ദിനത്തോടനുബന്ധിച്ച് കൊച്ചിയിൽ സംഘടിപ്പിച്ച യൂണിറ്റി മാർച്ചിനും ബഹുജന റാലിക്കും ശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീകളും കുട്ടികളും യുവാക്കളും ഏതൊരു സമരത്തിനിറങ്ങിയിട്ടുണ്ടോ അവയൊന്നും...
എറണാകുളം:കൊച്ചിയെ കൂടുതല്‍ സ്മാര്‍ട്ടാക്കാന്‍ മെട്രോ ഓടിത്തുടങ്ങിയെങ്കിലും അതിന്റെ പേരിൽ നഷ്ടം നേരിട്ടത് എംജി റോഡിലെ വ്യാപാരികൾക്കാണ്. ഒരുകാലത്തു കേരളത്തിലെ തന്നെ പ്രധാന വാണിജ്യ മേഖലയായിരുന്ന എംജി റോഡിന്‍റെ പ്രതാപം മങ്ങി തുടങ്ങിയിരിക്കുകയാണ്.വെള്ളക്കെട്ട്, പാർക്കിങ് അസൗകര്യം, വ്യാപാര മാന്ദ്യം തുടങ്ങിയവ ഇപ്പോള്‍ എംജി റോഡിനെ അലട്ടുകയാണ്. കെഎംആർഎൽ ഉറപ്പുനൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ല. ഇപ്പോൾ തീർത്തും നിശ്ചലാവസ്ഥയിലാണ് എംജി റോഡിലെ വ്യാപാരം. നൂറുകണക്കിനു കടമുറികളാണ് ഇവിടെ ഒഴിഞ്ഞു കിടക്കുന്നത്.  
കലൂര്‍:നഗരത്തിലെ റോഡുകളുടെ സ്ഥിതി എന്താണെന്ന് അന്വേഷിച്ച് എത്രയും പെട്ടന്ന് അറിയിക്കാൻ ഹൈക്കോടതി അമിക്കസ് ക്യൂറിയോട് ആവശ്യപ്പെട്ടു. വൈറ്റില, കുണ്ടന്നൂർ മേഖലയിലെ റോഡുകളുടെ സ്ഥിതി പ്രത്യേകമായി അന്വേഷിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചിട്ടുണ്ട്.കൊച്ചി നഗരത്തിൽ റോഡുകളുടെ മോശം അവസ്ഥ ചൂണ്ടിക്കാട്ടി സി.പി. അജിത് കുമാർ നൽകിയതുൾപ്പെടെയുള്ള ഹർജികള്‍ പരിഗണിച്ചാണ് കോടതിയുടെ നിര്‍ദേശം. കലൂർ-കതൃക്കടവ് റോഡ് നന്നാക്കാൻ 120 ദിവസത്തെ സമയം വേണമെന്ന് നേരത്തെ ജിസിഡിഎ കോടതിയെ അറിയിച്ചിരുന്നു.
വെെപ്പിന്‍:വെെപ്പിനില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. ഇതോടെ ദ്വീപ് വീണ്ടും വെള്ളത്തന് വേണ്ടിയുള്ള സമരത്തിന്‍റെ ചൂടിലേക്ക് നീങ്ങിയിരിക്കുകയാണ്.  നായരമ്പലം, എടവനക്കാട് പഞ്ചായത്തുകളിലാണു പാചകആവശ്യത്തിനു പോലും വെള്ളം കിട്ടാതെ നാട്ടുകാർ ബുദ്ധിമുട്ടുന്നത്. സ്ത്രീകളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം എംഎൽ എ ഓഫിസിനു മുന്നിൽ  സംസ്ഥാനപാത ഉപരോധിച്ചിരുന്നു.എന്നാല്‍, എല്ലാം ശരിയാക്കിയിട്ടുണ്ടെന്ന അധികൃതരുടെ ഉറപ്പും കേട്ടു മടങ്ങിയവർക്കു പൈപ്പ് തുറന്നപ്പോൾ ലഭിച്ചതു ചെളിവെള്ളമായിരുന്നു. വാക്കെല്ലാം പാഴ്വാക്കായതോടെ വെള്ളം ലഭിക്കാനായി കടുത്ത പ്രകേഷാഭം നടത്താന്‍ ഒരുങ്ങുകയാണ്...