25.5 C
Kochi
Saturday, October 16, 2021

Daily Archives: 7th February 2020

ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിന് മുന്‍പ് ശ്രദ്ധേയമായ നീക്കവുമായി ന്യൂസിലാൻഡ്.  രാജ്യത്തെ ഉയരക്കാരന്‍ പേസര്‍ കെയ്ല്‍ ജമൈസണ്‍ ഓക്‌ലന്‍ഡില്‍ അരങ്ങേറ്റം കുറിക്കുമെന്ന്  ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം വ്യക്തമാക്കി. ന്യൂസിലന്‍ഡിലെ ഏറ്റവും ഉയരം കൂടിയ ബൗളറെന്ന് വിളിപ്പേരുള്ള ജമൈസണ്‍ ആറടി എട്ടിഞ്ചുകാരനാണ്.  ഇന്ത്യ എക്കെതിരെ ന്യൂസിലന്‍ഡ് എയ്‌ക്കായി നടത്തിയ മികച്ച പ്രകടനമാണ് ജമൈസണ് സീനിയര്‍ ടീമിലേക്കുള്ള വഴി തുറന്നത്. ഓക്‌ലന്‍ഡില്‍ നാളെയാണ് മത്സരം.
ബിഗ് ബാഷ് ടി20 ലീഗില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടം  മെല്‍ബണ്‍ സ്റ്റാര്‍സ് ഓപ്പണര്‍ മാര്‍ക്കസ് സ്റ്റോയിനിസ് സ്വന്തമാക്കി. ഡാര്‍സി ഷോര്‍ട്ടിന്‍റെ റെക്കോര്‍ഡാണ് മാര്‍ക്കസ് മറികടന്നത്.  ഈ സീസണില്‍ 695 റണ്‍സാണ് മാര്‍ക്കസ് അടിച്ചുകൂട്ടിയത്. സിഡ്‌നി തണ്ടേര്‍സിന് എതിരായ മത്സരത്തില്‍ 54 പന്തില്‍ 89 റണ്‍സെടുത്താണ് മാർക്കസ്  റെക്കോര്‍ഡ് തകര്‍ത്തത്.
ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് എവേ മത്സരം. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികൾ. രാത്രി ഏഴരയ്ക്ക് മത്സരം തുടങ്ങി.  പ്ലേ ഓഫ് സാധ്യത അവസാനിച്ച ഇരുടീമും ആശ്വാസജയം ലക്ഷ്യമിട്ടാണിറങ്ങുന്നത്. ബ്ലാസ്റ്റേഴ്‌സ് എട്ടും നോർത്ത് ഈസ്റ്റ് ഒൻപതും സ്ഥാനങ്ങളിലാണ്. കൊച്ചിയിൽ ഏറ്റുമുട്ടിയപ്പോൾ ഇരുടീമും  ഓരോ ഗോളടിച്ച് സമനില പാലിക്കുകയായിരുന്നു.
ത്രിരാഷ്ട്ര വനിതാ ടി-20യിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിനു ജയം. നാല് വിക്കറ്റിൻ്റെ ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.  ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 123 റൺസെടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട്  18 ഓവറിൽ ഒരു പന്ത് ബാക്കി നിൽക്കെ  ആറു വിക്കറ്റ് നഷ്ടത്തിൽ ജയം കണ്ടു.   ഇംഗ്ലണ്ടിനായി നതാലി സിവർ അർധസെഞ്ചുറി അടിച്ചു.   
ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബോളില്‍ എഫ്.സി. ഗോവ പ്ലേ ഓഫ് ഉറപ്പിച്ചപ്പോള്‍ ബാക്കി മൂന്ന് സ്ഥാനങ്ങളിലേക്കായി പോരുമുറുകുന്നു. എ.ടി.കെ. കൊല്‍ക്കത്ത, നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്.സി, മുംബൈ സിറ്റി എഫ്.സി, ചെന്നൈയിന്‍ എഫ്.സി ടീമുകളാണ് അവസാന നാലിലെത്താന്‍ മത്സരിക്കുന്നത്.  ജോണ്‍ ഗ്രിഗറിയെ പുറത്താക്കി സ്‌കോട്ടിഷ് പരിശീലകന്‍ ഓവന്‍ കോയിലിനെ കൊണ്ടുവന്ന ചെന്നൈയിന്‍ എഫ്.സി.യുടെ കുതിപ്പാണ് ലീഗിനെ സങ്കീര്‍ണമാക്കിയത്.  അവസാന അഞ്ച് കളിയില്‍ നാലിലും ജയിച്ച ടീം അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു.
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ  ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ ചൈനീസ് പര്യടനം റദ്ദാക്കി. ടോക്യോ ഒളിമ്പിക്‌സിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി  മാര്‍ച്ച് 14 മുതല്‍ 25 വരെയായിരുന്നു ഇന്ത്യൻ ടീം ചൈനയില്‍ പര്യടനം നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാൽ പര്യടനം റദ്ദാക്കിയത്  ഇന്ത്യയുടെ ഒളിമ്പിക്‌സ് ഒരുക്കങ്ങളെ ബാധിക്കും.  പ്രോ ഹോക്കി ലീഗ് നടക്കുന്നതിനാല്‍ മറ്റുപ്രധാന ടീമുകളെല്ലാം അതിനുള്ള തയ്യാറെടുപ്പിലാണ്. അതുകൊണ്ട് തന്നെ അവരുമായുള്ള പരിശീലന മത്സരങ്ങള്‍ നടക്കില്ല. 
സർക്കാർ ജീവനക്കാർ ഏറ്റവും ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ച് ചുമതലകൾ നിർവഹിക്കണമെന്ന് ചൂണ്ടിക്കാട്ടി ദുബായിൽ സർക്കാർ ജീവനക്കാർക്കായി പുതിയ പെരുമാറ്റച്ചട്ടം നിലവിൽവന്നു. പെരുമാറ്റച്ചട്ടത്തിനും ധാർമിക മാനദണ്ഡങ്ങൾക്കും ദുബായ് കിരീടാവകാശി ശൈഖ്  മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. ജോലിസ്ഥലത്തും പുറത്തും സർക്കാർ ഉദ്യോഗസ്ഥർ പാലിക്കേണ്ട പെരുമാറ്റം, കടമകൾ തുടങ്ങി എല്ലാ കാര്യങ്ങളും ചട്ടങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.
അഞ്ചു വര്‍ഷമായി മുടങ്ങിക്കിടന്ന സ്പോര്‍ട്സ് ക്വാട്ട നിയമനത്തിന് പച്ചക്കൊടി കാട്ടി  സംസ്ഥാന സര്‍ക്കാര്‍.  2010-14 കാലയളവിലെ സ്പോര്‍ട്സ് ക്വാട്ട നിയമനത്തിനു പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിലെ കായികതാരങ്ങള്‍ക്ക് നിയമനം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. കേരളത്തിന്റെ അഭിമാനമായ കായികതാരങ്ങളെ നിയമിക്കാനായി 195 പുതിയ തസ്തിക സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ആദ്യമായാണ് ഇത്രയധികം പേര്‍ക്ക് ഒന്നിച്ച് സ്പോര്‍ട്സ് ക്വാട്ടയില്‍ നിയമനം നല്‍കുന്നത്.
വെനസ്വേലയില്‍ ഭരണകൂടത്തിനെതിരെ 'ഫലപ്രദമായ നടപടികൾ' സ്വീകരിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ  റഷ്യയുടെ വിദേശകാര്യമന്ത്രി വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ സന്ദർശിച്ചു.  മഡുറോയ്ക്കെതിരായ നീക്കങ്ങള്‍ 30 ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കാമെന്നാണ് മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നത്. റഷ്യയിൽ നിന്നുള്ള സഹായം  വെനസ്വേലയുടെ എണ്ണ ഉൽപാദനം വർധിപ്പിക്കാനും സാമ്പത്തിക വളർച്ച പുനഃസ്ഥാപിക്കാനും സഹായിച്ചേക്കും.
328 ദിവസം ബഹിരാകാശത്ത് കഴിഞ്ഞ നാസ ബഹിരാകാശ യാത്രിക  ക്രിസ്റ്റീന കോച്ച് ഭൂമിയില്‍ മടങ്ങിയെത്തി. ഇതോടെ ഏറ്റവും കൂടുതല്‍ കാലം ബഹിരാകാശത്ത് കഴിഞ്ഞ വനിതയെന്ന റെക്കോര്‍ഡ് ക്രിസ്റ്റീന സ്വന്തമാക്കി. ക്രിസ്റ്റീനയും സഹയാത്രിക ജെസിക്ക മെയറും വനിതകള്‍ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തവും 2019 ഒക്ടോബര്‍ 18ന് നടത്തിയിരുന്നു. ഒരുപാട് ആളുകള്‍ക്ക് പ്രചോദനമാകാൻ സാധിച്ചതിൽ ശരിക്കും ആദരിക്കപ്പെട്ടിരിക്കുന്നു എന്ന് ക്രിസ്റ്റീന കോച്ച് പറഞ്ഞു.