25.5 C
Kochi
Saturday, October 16, 2021

Daily Archives: 5th February 2020

ഷഹീൻബാഗ്:പൗരത്വ നിയമത്തിനെതിരെ  ഷാഹീൻബാഗിൽ നടക്കുന്ന പ്രതിഷേധത്തിന്റെ വീഡിയോ എടുക്കാൻ ശ്രമിച്ച  വലതുപക്ഷ യൂട്യൂബ് ചാനൽ പ്രവർത്തകയായ ഗുൻജ കപൂർ എന്ന പെൺകുട്ടിയെ സമരക്കാർ പുറത്താക്കി. യുവതിയുടെ  ബുർഖയ്ക്കുള്ളിൽ ധരിച്ചിരുന്ന ക്യാമറ കണ്ടെടുത്തതോടെ പൊലീസ് സ്ത്രീയെ സമരക്കാരുടെ കയ്യേറ്റത്തിൽ നിന്ന് രക്ഷിച്ച് അവിടെ നിന്ന് കടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബിജെപി പ്രമുഖർ ഫോളോ ചെയ്യുന്ന 'റൈറ്റ് നരേറ്റിവ്' എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് ഗുൻജ കപൂർ.
തിരുവനന്തപുരം: യുഎപിഎ കേസ് എൻഐഎ ഏറ്റെടുത്തതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ  ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. സംസ്ഥാന പൊലീസിന് തന്നെ കേസ് തിരികെ നൽകണമെന്നും പ്രതിപക്ഷത്തിന്‍റെ കൂടി അഭിപ്രായം മാനിച്ചാണ് കത്ത് നൽകിയതെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. എൻഐഎ നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം  കേസ് കേരള പൊലീസ് തിരിച്ച് ഏറ്റെടുക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് എംഎൽഎ എം കെ മുനീർ ആവിശ്യപ്പെട്ടതോടെയാണ് ഈ നീക്കം.
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാർട്ടി വിജയം നേടുമെന്ന് എബിപി-സി വോട്ടർ സർവ്വെ ഫലം. 70 സീറ്റുകളിൽ 55 സീറ്റുവരെ അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടി നേടുമെന്നാണ് സർവേ പറയുന്നത്. തലസ്ഥാനത്ത് ബിജെപിക്ക് 10 മുതല്‍ 24 സീറ്റുകള്‍ വരെയും കോൺഗ്രസ്സിന് നാല് സീറ്റുകൾ വരെയുമാണ് സർവേ പ്രവചിക്കുന്നത്. ശനിയാഴ്ചയാണ് ദില്ലിയില്‍ വോട്ടെടുപ്പ്.
പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻമന്ത്രി  ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താൻ വിജിലൻസിന് അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. ഗവർണറുടെ അനുമതിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. ഉത്തരവ് ഇറങ്ങിയതോടെ മുൻമന്ത്രിയെ നോട്ടീസ് അയച്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് വിജിലൻസിന്റെ നീക്കം.
ദില്ലി നിർഭയ ബലാത്സംഗ കേസിലെ പ്രതിയായ അക്ഷയ് താക്കൂർ സമർപ്പിച്ച ദയാഹർജിയും രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് ഇന്ന് തള്ളി.  ഈ മാസം ഒന്നിനാണ് അക്ഷയ് ദയാഹർജി സമർപ്പിച്ചത്. നേരത്തെ ഇയാളുടെ പുനഃപരിശോധന ഹര്‍ജിയും തിരുത്തൽ ഹര്‍ജിയും സുപ്രീംകോടതി തള്ളിയിരുന്നു. കേസിലെ മറ്റ് പ്രതികളായ വിനയ് ശ‍ര്‍മ്മ, മുകേഷ് സിങ് എന്നിവരുടെ ദയാഹര്‍ജികള്‍ രാഷ്ട്രപതി നേരത്തെ തള്ളിയതാണ്.
#ദിനസരികള്‍ 1024 എവിടെ നിന്നോ ഒരു ദുര്‍ഗന്ധം പടരുന്നു. അതെ, ഉണ്ട് പടരുന്നുണ്ട്, ഒരു ദുര്‍ഗന്ധം വല്ലാതെ പടരുന്നുണ്ട്. കട്ടിലിന്റെ അടിയില്‍ നോക്കി - കിടക്കയും തലയിണയും താഴെ വലിച്ചിട്ടു. പുതപ്പുകള്‍ കഴുകാനായി പുറത്തേക്ക് എറിഞ്ഞിട്ടു - ഇല്ല , ഒന്നും കാണാനില്ല, പക്ഷേ മണം - മണത്തു മണത്തു വിടാതങ്ങനെ.തട്ടിന്‍പുറത്തൊന്ന് കയറിനോക്കി. വെളിച്ചം കുറവുള്ളിടങ്ങളിലേക്ക് - ടോര്‍ച്ച് മിന്നിച്ചു. മൂലയില്‍ നിന്നും മൂലയിലേക്ക് എന്നെ ഞെട്ടിച്ചുകൊണ്ട് ഒരെലി കുതിച്ചു പാഞ്ഞു. ഒന്ന് ഞെട്ടിയ ഞാന്‍ - “ശപ്പന്‍ ഭീരൂ” എന്ന് സ്വയം ശാസിച്ചു. നിങ്ങളെലികളോ മാനുഷരോ എന്ന് ചോദിച്ച എന്‍...
കൊച്ചി: കടമക്കുടി പഞ്ചായത്തിലെ ശുദ്ധജലക്ഷാമം 10 ദിവസത്തിനകം പരിഹരിക്കുമെന്നു വാട്ടർ അതോറിറ്റി അധികൃതരുടെ ഉറപ്പ് പാലിക്കാത്തതിൽ പ്രതിഷേധിച്ചു പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയറുടെ കാര്യാലയത്തിനു മുന്നിൽ റിലേ സമരം ആരംഭിച്ചു. മാസങ്ങളോളമായി വെള്ളം ലഭിക്കാതായതോടെ പഞ്ചായത്ത് പ്രസിഡന്റ് ശാലിനി ബാബുവിന്റെ നേതൃത്വത്തിൽ രണ്ടാഴ്ച  മുൻപ് വാട്ടർ അതോറിറ്റി ഓഫിസിനു മുന്നിൽ സമരം നടത്തിയിരുന്നു. അന്ന് അധികൃതരുമായി നടത്തിയ ചർച്ചയിൽ പമ്പിങ് പ്രശ്നം 10 ദിവസത്തിനകം പരിഹരിക്കുമെന്നു...
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ മുന്‍ മന്ത്രിയും കളമശ്ശേരി എംഎല്‍എയുമായ വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താന്‍ ഗവര്‍ണറുടെ അനുമതി. ഇതുസംബന്ധിച്ച ഫയലില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു. മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി തേടിയപ്പോൾ ഇബ്രാഹിം കുഞ്ഞിനെതിരെ കണ്ടെത്തിയ തെളിവുകളെന്തെന്ന് അന്വേഷണസംഘത്തോട് ഗവർണറുടെ ഓഫീസ് ചോദിച്ചിരുന്നു. തുടർന്ന് ഇതുമായി ബന്ധപ്പെട്ട രേഖകൾ വിജിലൻസ് എസ്‍പി രാജ്ഭവന് കൈമാറി. ഇബ്രാഹിംകുഞ്ഞിനെതിരായ തെളിവുകളും മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന ടി ഒ...
കൊച്ചി: പാലാരിവട്ടം പാലത്തിന്റെ പുനർനിർമ്മാണത്തിൽ  നിന്ന് ഡിഎംആർസി പിന്മാറിയിട്ടില്ലെന്ന് മുഖ്യ ഉപദേഷ്ട്ടാവ് ഇ ശ്രീധരൻ. സർക്കാർ തീരുമാനിച്ചതനുസരിച് കഴിഞ്ഞ വർഷം ഒക്ടോബര് ഒന്നിന് പാലത്തിന്റെ പുനർനിർമ്മാണ ജോലികൾ ആരംഭിക്കാനിരുന്നതാണ്, എന്നാൽ കോടതിയിൽ കേസ് വന്ന് ജോലി തടസ്സപ്പെടുകയായിരുന്നു.പുനർനിർമ്മാണം പൂർത്തിയാക്കാൻ തന്നെയാണ് ഡിഎംആർസി യുടെ തീരുമാനം.ഇതിനിടെ ലോഡ് ടെസ്റ്റ് നടത്തിയില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു, എന്നാൽ ഇതിൽ കാര്യമില്ലെന്നും ലോഡ് ടെസ്റ്റ് നടത്തുമ്പോൾ പാലം പൊളിഞ്ഞു വീണില്ലെങ്കിൽ സുരക്ഷിതമാണെന്ന് കരുതാനാവില്ല എന്നും അദ്ദേഹം...
കൊച്ചി: കൊറോണ വൈറസ് ബാധിത പ്രദേശത്തു നിന്നുള്ള ആളുകൾ കൊച്ചിയിൽ എത്തുന്ന സാഹചര്യത്തിൽ കളക്ടർ  ടൂറിസം രംഗത്തുള്ളവരുടെ അടിയന്തര യോഗം വിളിച്ചു. ടൂറിസം മേഖലയിലുള്ള വിവിധ സ്ഥാപനങ്ങൾ, ഹോംസ്റ്റേകൾ,ഹോട്ടലുകൾ,ടൂർ ഓപ്പറേറ്റർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. രോഗബാധിത പ്രദേശത്തു നിന്ന് വരുന്ന എല്ലാവർക്കും ആരോഗ്യ സുരക്ഷാ പ്രോട്ടോകോൾ ബാധകമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. ജില്ലയിൽ 6 പേരാണ് ഇപ്പോൾ ഐസൊലേഷനിൽ ആശുപത്രിയിലുള്ളത്.