25.5 C
Kochi
Saturday, October 16, 2021

Daily Archives: 15th February 2020

കൊച്ചി: എക്സൈസ് സർക്കിൾ ഓഫീസ് ലഹരിക്കെതിരെ ഉപന്യാസ രചനാ മത്സരം നടത്തുന്നു. നാളെ  രാവിലെ 10 മണിക്ക് എറണാകുളം പബ്ലിക് ലൈബ്രറിയിൽ വെച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി നടത്തുന്ന മത്സരത്തിൽ 15 നും 20 നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം.
കൊച്ചി: വ്യവസായ വകുപ്പ് ഡയറക്ടർ കെ ബിജുവിനു നല്ലനടപ്പ് ശിക്ഷയുമായി ഹൈക്കോടതി. കോടതി ഉത്തരവുകൾ നടപ്പാക്കാത്തതിനെ തുടർന്ന് ഒരു മാസത്തിനകം നൂറ് വൃക്ഷതൈകൾ നടണമെന്നാണ് കോടതിയുടെ നിർദേശം. തൈകൾ എവിടെ നടണമെന്ന് വനംവകുപ്പിന്ന് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. കാർബണേറ്റഡ് സിലിക്കേറ്റ് നിർമിക്കുന്ന എസ്എസ് കെമിക്കൽസിനു ചെറുകിട വ്യവസായ യൂണിറ്റുകൾക്കുള്ള വിൽപന നികുതി ഇളവ് അനുവദിക്കുന്നതു സംബന്ധിച്ചാണു കോടതിയിൽ തർക്കം ഉണ്ടായിരുന്നത്. ഇതേതുടർന്ന് സംസ്ഥാന തല കമ്മിറ്റിക്കു നൽകിയ അപ്പീൽ പരിഗണിച്ചു തീരുമാനമെടുക്കാൻ...
കൊച്ചി: സൈബർ കുറ്റവാളികളെ കുടുക്കാൻ പുതിയ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ. ഉച്ചയ്ക്ക് 12-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. സൈബർ ക്രൈം അധികാര പരിധി ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ എന്നീ നാല് ജില്ലകളിൽ വ്യാപിച്ചുകിടക്കുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ റിപ്പോർട്ട് ചെയ്യുന്ന സൈബർ കുറ്റകൃത്യങ്ങൾ സൈബർ പോലീസ് സ്റ്റേഷനിലേക്ക് അയയ്ക്കും.മുൻപ് മധ്യമേഖലാ ഐജി ഓഫീസിന് സമീപമായിരുന്നു ഇത് പ്രവർത്തിച്ചിരുന്നത്. ഒരു സിഐയും എസ്ഐമാരും അടക്കം...
കൊച്ചി: മരടിൽ പൊളിച്ചുകളഞ്ഞ ഫ്ലാറ്റുകളുടെ സമീപത്തെ വീടുകളുടെ അറ്റകുറ്റപ്പണികൾക്ക്‌ ഇന്നലെ തുടക്കമായി. ആൽഫ സെറീൻ ഫ്ലാറ്റിന്റെ പരിസരത്തെ വീടുകളുടെ അറ്റകുറ്റപ്പണിയാണ് തുടങ്ങിയത്. ആൽഫ സെറീൻ പൊളിച്ച ചെന്നൈയിലെ വിജയ് സ്റ്റീൽസിന്റെ നേതൃത്വത്തിലാണ്‌ പ്രവൃത്തികൾ നടക്കുന്നത്‌. ബാക്കിയുള്ള 25 വീടുകളുടെ അറ്റകുറ്റപ്പണികളും നടക്കും. ഒരു വീടിന്റെ തകരാർ പൂർണമായും പരിഹരിച്ചതിനു ശേഷം മാത്രമേ അടുത്തത്‌ തുടങ്ങുകയുള്ളു. സ്ഫോടനസമയത്തും സമീപത്തെ ചില വീടുകൾക്ക്  തകരാറുകൾ സംഭവിച്ചിരുന്നു. തകരാറിന്റെ തോത് സാങ്കേതിക സമിതി വിലയിരുത്തി ഇൻഷുറൻസ്...
കൊച്ചി: കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഒമ്പത് ദിവസത്തിനുള്ളിൽ വിറ്റത് 1 കോടി 27 ലക്ഷം രൂപയുടെ പുസ്തകങ്ങൾ, ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയിലൂടെയാണ് പുസ്തകങ്ങൾ നൽകിയത്. ക്യൂആർ കോഡുള്ള കൂപ്പണുകൾ കുട്ടികൾക്ക് നൽകുന്നതിനാൽ  വിൽപ്പനയുടെ വിവരങ്ങൾ കൃത്യമായി ലഭിച്ചത് ഇത്തവണത്തെ നേട്ടമായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സഹകരണ സ്ഥാപനങ്ങളിലൂടെയാണ് കൂപണുകൾ വിദ്യാലയങ്ങളിലെത്തിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് കൃതിയിലും വൻവിജയമായ പദ്ധതിയിലൂടെ ഈ വർഷം ഒന്നരക്കോടി രൂപയുടെ പുസ്തകങ്ങൾ നൽകാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
ന്യൂ ഡൽഹി: ദേശീയ പൗരത്വ രജിസ്റ്ററുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാനങ്ങളുമായി അനുനയചര്‍ച്ചയ്ക്ക് ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. എതിര്‍പ്പ് ഉന്നയിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്താന്‍ ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീരുമാനം. പൗരത്വ നിയമഭേദഗതിയും, അതിനുള്ള വിവരശേഖരണത്തിന് കാരണമാകുന്ന ദേശീയ പൗരത്വ റജിസ്റ്ററുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച്‌ ആദ്യം നിയമസഭയില്‍ സംയുക്ത പ്രമേയം പ്രതിപക്ഷത്തിന്‍റെ പിന്തുണയോടെ  പാസ്സാക്കിയെടുത്ത ആദ്യ സംസ്ഥാനം കേരളമാണ്. പിന്നാലെ പശ്ചിമബംഗാള്‍, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, പഞ്ചാബ്,...
തിരുവനന്തപുരം:  കെ സുരേന്ദ്രൻ ഇനി ബിജെപി സംസ്ഥാനഅദ്ധ്യക്ഷൻ. ദേശിയഅദ്ധ്യക്ഷൻ ജെപി നഡ്ഡയാണ് ഇക്കാര്യം അറിയിച്ചത്. ഉപതിരഞ്ഞെടുപ്പുകൾക്ക് ശേഷം മിസോറാം ഗവര്‍ണറായി പിഎസ് ശ്രീധരൻ പിള്ള നിയമിതനായതിന് ശേഷം സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. ആറ് മാസത്തിന് ശേഷമാണ് നിലവിൽ സംസ്ഥാന ജനറൽ സെക്രട്ടറിയായിരിക്കുന്ന കെ സുരേന്ദ്രനെ അദ്ധ്യക്ഷനായി തീരുമാനിച്ചത്. നേരത്തെ ശബരിമല സമയത്തെ പ്രക്ഷോഭം ഉൾപ്പടെ ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രിയും മുൻ അദ്ധ്യക്ഷനുമായിരുന്ന വി മുരളീധരൻ ഉൾപ്പടെയുള്ളവർ സുരന്ദ്രന് വേണ്ടി ശക്തമായി വാദിച്ചിരുന്നു. 
#ദിനസരികള്‍ 1034   ഞാനേറ്റവും കുറവ് വായിച്ചിട്ടുള്ളത് ബാലസാഹിത്യമായിരിക്കണം. നമ്മുടെ കുട്ടിമാസികകള്‍ വായിച്ചിട്ടില്ലെന്നല്ല, ഒരു പക്ഷേ അതേ വായിച്ചിട്ടുള്ളു എന്നതാണ് പോരായ്മ. കൂട്ടത്തില്‍ കുട്ടിക്കാലത്ത് വായിച്ചതായി ഓര്‍‌മ്മിക്കുന്ന ഒരു പുസ്തകം സുമോദ് പി മാത്യു എന്ന പതിനാലുവയസുകാരന്‍ എഴുതിയ കുട്ടികളുടെ രാമായണമാണ്. ഒരു കുട്ടി, രാമായണം തന്റെ സ്വന്തം വാക്കുകളിലേക്ക് മാറ്റിയെഴുതി എന്നതായിരുന്നു ആ വായനയ്ക്കു പ്രേരിപ്പിച്ച ഘടകം.പക്ഷേ വായനയുടെ വഴികളിലൊരിക്കലും ആ പേരു പിന്നീട് ഞാന്‍ കേള്‍ക്കുകയുണ്ടായിട്ടില്ല എന്നുകൂടി...